എഡിജിപി ശ്രീജിത്തിന് 5 ലക്ഷം രൂപ നൽകണം; കെ.എം ഷാജഹാന് പിഴ ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: അഡീഷണൽ ഡിജിപി എസ് ശ്രീജിത് നൽകിയ മാനനഷ്ടകേസിൽ കെ എം ഷാജഹാന് പിഴശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് വിധി. വ്ളോഗർ എന്ന നിലയിൽ കെ ജെ ഷാജഹാൻ ചെയ്ത ഒരു വീഡിയോയാണ് കേസിന് ആധാരം. തനിക്ക് മാനനഷ്ടം ഉണ്ടാക്കും വിധം ഷാജഹാൻ തെറ്റായ വാർത്ത നൽകി മോശക്കാരനായി ചിത്രീകരിച്ചു എന്നായിരുന്നുശ്രീജിത്തിന്റെ പരാതി.  മാനനഷ്ടത്തിന് അഞ്ച് ലക്ഷം രൂപ ശ്രീജിത്തിന് കെഎം ഷാജഹാൻ നൽകണം. പുറമേ കോടതി ചെലവും നൽകേണ്ടതുണ്ട്. ചാനൽ ചർച്ചകളിലൂടെ ശ്രദ്ധേയനായ ഷാജഹാൻ മുഖ്യമന്ത്രിയായിരിക്കെ

പട്ടാപ്പകൽ തോക്കേന്തിയ കാവൽക്കാരെ വെട്ടിച്ച് ആനക്കൊമ്പ് കടത്തി! പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്നത് വൻ ആസൂത്രണം

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിനുള്ളിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകൾ മോഷണം പോയ കേസിൽ ഇരുട്ടിൽ തപ്പി പോലീസ്. സംഭവം നടന്ന 7 ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചു യാതൊരു സൂചനകളും ഇല്ലാതെ കുഴങ്ങുകയാണ് പോലീസ്. കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയിലാണ്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ഇനിയും പുരോഗതി ഉണ്ടായില്ലെങ്കിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. പൂജപ്പുര പോലീസ് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. എസ് എച്ച് ഒ ഷാജിമോനാണ്

കാമുകന്റെ വിരലടയാളം ഉണ്ടെങ്കിൽ മാത്രം തുറക്കുന്ന ബ്രാ! യുവാവിന്റെ പുതിയ കണ്ടുപിടിത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ടോക്കിയോ: സ്മാര്‍ട്ട്‌ഫോണുകളും ബാങ്ക് ലോക്കറുകളും സുരക്ഷിതമാക്കാന്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജപ്പാനില്‍ ഇതേ സാങ്കേതികവിദ്യ അടിവസ്ത്രങ്ങളിലും പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പങ്കാളിയുടെ വിരലടയാളം ഉണ്ടെങ്കില്‍ മാത്രം തുറക്കാന്‍ കഴിയുന്ന ഒരു ‘സ്മാര്‍ട്ട് ബ്രാ’ ആണ് ജാപ്പനീസ് യുവാവ് വികസിപ്പിച്ചെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സ്മാര്‍ട്ട് ബ്രാ.യൂക്കി ഐസാവ എന്ന ജാപ്പനീസ് ഇന്‍വെന്ററാണ് ഈ കൗതുകരമായ ബ്രാ നിര്‍മ്മിച്ചത്. സാങ്കേതികമായി സങ്കീര്‍ണ്ണവുമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതില്‍ പേരുകേട്ടയാളാണ് ഇദ്ദേഹം. ഈ സ്മാര്‍ട്ട് ബ്രായുടെ പ്രവര്‍ത്തനത്തിന് പിന്നില്‍ പ്രധാനമായും

യുവതിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റിൽ

പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 14-നാണ് 35 വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സുഹൈൽ ആണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.യുവതിയും സുഹൈലും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.  താൻ ജീവിതം അവസാനിപ്പിക്കാൻ കാരണം സുഹൈൽ ആണെന്ന് യുവതി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പ് പോലീസ് ശാസ്ത്രീയ

റമദാൻ സമ്മാനമായി യുഎഇയിൽ തടവുകാർക്ക് മോചനം’; ഉത്തരവിട്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്: 1440 പേർ മോചിതരാകും

അബുദാബി: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തിൽ കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയുമായി യുഎഇ. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തടവുകാർക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും ജീവിതത്തിൽ പുതിയ തുടക്കം നൽകാനുമാണ് ഈ നടപടി.മോചിതരാകുന്നവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.  തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാൻ തടവുകാർക്ക് അവസരം നൽകുക

എസ്.എച്ച്.ഒയുടെ ബർമുഡ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് : പോലീസ് സ്റ്റേഷനിൽ കാഷ്വൽ വേഷത്തിലെത്തിയതിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും

ആലപ്പുഴ: ചെങ്ങന്നൂർ എസ്.എച്ച്.ഒ എ.സി വിപിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിവസം സ്റ്റേഷനിൽ ബർമുഡയും ടീ ഷർട്ടും ധരിച്ചെത്തിയ ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചതിനാണ് മാവേലിക്കര മാങ്കാംകുഴി സ്വദേശിനിക്കെതിരെ നടപടി സ്വീകരിച്ചത്.അതേസമയം, ഡ്യൂട്ടി സമയത്ത് ഔദ്യോഗിക വേഷമല്ലാതെ കാഷ്വൽ വസ്ത്രം ധരിച്ച് സ്റ്റേഷനിലെത്തിയ എസ്.എച്ച്.ഒയുടെ നടപടിയെക്കുറിച്ചും അന്വേഷണം നടക്കും.  രാവിലെ വ്യായാമത്തിന് പോയ സമയത്ത് സ്റ്റേഷനിൽ ഒരു അടിയന്തര സാഹചര്യം ഉണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തിൽ തന്നെ ഓടിയെത്തേണ്ടി

എഐ ഉച്ചകോടിയിൽ “ചൈനീസ് റോബോട്ടിനെ സ്വന്തമെന്ന് പറഞ്ഞ് പറ്റിച്ചു; നാണംകെട്ട് ഗോട്ടിയാസ് സർവകലാശാല; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ച ഗാൽഗോട്ടിയാസ് സർവകലാശാല കുരുക്കിൽ. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’  നിർമിച്ച റോബോട്ടിനെ ‘ഓറിയോൺ’ എന്ന പേരിൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നായിരുന്നു സർവകലാശാലയുടെ അവകാശവാദം. എന്നാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ വലിയ സൈബർ ആക്രമണമാണ് സ്ഥാപനം നേരിടുന്നത്.വിവാദത്തെത്തുടർന്ന് ഉച്ചകോടിയിൽ നിന്ന് സർവകലാശാലയോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട് . സർവകലാശാല പ്രൊഫസറായ നേഹ സിംഗ് പങ്കുവെച്ച വീഡിയോയിൽ, യൂണിട്രീയുടെ റോബോട്ടിനെ

വയനാട്ടിൽ പീഡനത്തിനിരയായ 16 വയസ്സുകാരി ആത്മഹത്യ ചെയ്തു; പ്രതികളായ ബന്ധുവും അയൽവാസിയും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു. 2024-25 കാലയളവിൽ കുട്ടി നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ മാസം പത്താം തീയതിയാണ് സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിക്കുന്നത്. കുട്ടിയുടെ മൊഴി

ആടിയ ശിഷ്ടം നെയ്യ് വിൽപന: ശബരിമലയിൽ നടന്നത് 21 ലക്ഷത്തിന്റെ ക്രമക്കേടെന്ന് വിജിലൻസ്

കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്ന ആടിയ ശിഷ്ടം നെയ്യുടെ വിൽപനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ദേവസ്വം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചകൾ വിജിലൻസ് അക്കമിട്ട് നിരത്തുന്നത്. കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസത്തെ സാവകാശം കൂടി അനുവദിച്ചു.ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ ചോർച്ചയുണ്ടാകാതിരിക്കാൻ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉത്തരവിട്ടു. ശാന്തിമാർ, മൂന്ന് സ്പെഷ്യൽ ഓഫീസർമാർ എന്നിവരടക്കം 33

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവില്‍ നടപടി : ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു; ചികിത്സാപ്പിഴവിന് പിന്നാലെ കൈക്കൂലി ആരോപണവും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചികിൽസാപ്പിഴവിനൊപ്പം ഡോക്ടർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണവും പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. നേരത്തെ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഷനിലേക്ക് നീങ്ങുകയായിരുന്നു. പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞാണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ചികിൽസയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സിസേറിയൻ വൈകിച്ചതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.