പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 14-നാണ് 35 വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സുഹൈൽ ആണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.യുവതിയും സുഹൈലും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
താൻ ജീവിതം അവസാനിപ്പിക്കാൻ കാരണം സുഹൈൽ ആണെന്ന് യുവതി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.സുഹൈൽ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായി സൈബർ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത്തരം സന്ദേശങ്ങൾ മൂലമുണ്ടായ മാനസിക സമ്മർദ്ദമാണോ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് സുഹൈലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സുഹൈലിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പോലീസ് വിശദമായി പരിശോധിക്കുകയാണ്.
‘അതിവേഗ റെയിലിനായി’ പൊന്നാനിയിൽ ഓഫീസ് തുറന്ന് ‘മെട്രോ മാൻ’ ; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു


മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ വി.ഡി. സതീശന്റെ നിർദ്ദേശം





