‘അതിവേഗ റെയിലിനായി’ പൊന്നാനിയിൽ ഓഫീസ് തുറന്ന് ‘മെട്രോ മാൻ’ ; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

പൊന്നാനി: കേരളത്തിൽ ഏറെ ചർച്ചയായ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ‘മെട്രോ മാൻ’. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിനായി പൊന്നാനിയിൽ അദ്ദേഹം സ്വന്തം നിലയ്ക്ക് പുതിയ ഓഫീസ് തുറന്നു. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നോട് ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഇ. ശ്രീധരൻ അവകാശപ്പെടുന്നത്. എന്നാൽ ഈ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നോ മന്ത്രിയുടെ ഭാഗത്തുനിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല .
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അർദ്ധ അതിവേഗ റെയിൽപ്പാതയാണ് ഇ. ശ്രീധരൻ വിഭാവനം ചെയ്യുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ വരാൻ താമസമുള്ളതിനാലാണ് മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയുമാകും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്നുതന്നെ പ്രവർത്തനങ്ങൾ തുടങ്ങുന്ന ഓഫീസ് സ്റ്റേഷനുകൾക്കായി നിശ്ചയിച്ച സ്ഥലങ്ങളിൽ പരിശോധനകൾ നടത്താനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
അതേസമയം ഇത്തരമൊരു നീക്കത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽവേ ഇടനാഴികളിൽ കേരളം ഇടംപിടിച്ചിരുന്നില്ല
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.