തിരുവനന്തപുരം: കേരളത്തിന്റെ യാത്രാദുരിതത്തിന് അന്ത്യം കുറിക്കാന്‍ മെട്രോമാന് ഇ. ശ്രീധരന് പുതിയൊരു വിസ്മയ പദ്ധതിയുമായി വരുന്നു. വന്ദേഭാരത് ട്രെയിനുകളെക്കാള്‍ വേഗത്തില്‍, എന്നാല്‍ ജനശതാബ്ദിയേക്കാള്‍ കുറഞ്ഞ ചെലവില്‍ കണ്ണൂരിലെത്താവുന്ന വിപ്ലവകരമായ ഒരു അതിവേഗ പാതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വെറും 3 മണിക്കൂര്‍ 20 മിനിറ്റ്! അതും വെറും 700 രൂപയില്‍ താഴെ ടിക്കറ്റ് നിരക്കില്‍!
നിലവില്‍ കേരളത്തിലെ ട്രെയിന്‍ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ശ്രീധരന്റെ ഈ പ്ലാന്‍ എത്രത്തോളം ലാഭകരമാണെന്ന് വ്യക്തമാകുന്നത്.സാധാരണ എസി ചെയര്‍കാറില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് 650 രൂപയാണ് ഈടാക്കുന്നത്. ഏകദേശം 9 മണിക്കൂര്‍ യാത്രയുണ്ട്. ജനശതാബ്ദിയില്‍ 780 രൂപ. 9 മണിക്കൂറിന് അടുത്ത് യാത്ര സമയം വരും. വന്ദേഭാരതില്‍ 1280 രൂപ. 6 മണിക്കൂര്‍ യാത്രയും. ശ്രീധരന്റെ പുതിയ പദ്ധതിയി്ല് 700 രൂപയില്‍ താഴെ നിരക്കില്‍ വെറും 3 മണിക്കൂര്‍ 20 മിനിറ്റു കൊണ്ട് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താം.
ജനശതാബ്ദി നിരക്കില്‍ ഇത്രയും വേഗതയുള്ള ഒരു യാത്ര യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിലെ ഗതാഗത രംഗത്തെ വലിയൊരു അത്ഭുതമാകും. ആര്.ആര്.ടി.എസ് നിരക്കിനേക്കാള്‍ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സമയവും ചെലവും കുറച്ചുള്ള ഒരു നൂതന മോഡലാണ് ശ്രീധരന് വിഭാവനം ചെയ്യുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ട ജില്ലയെയും അതിവേഗ പാതയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും പാത കടന്നുപോകുന്നതിനാല്‍ സ്ഥലമേറ്റെടുപ്പ് കുറയ്ക്കാനും നിര്‍മ്മാണ ചെലവ് നിയന്ത്രിക്കാനും സാധിക്കും.
ശ്രീധരന്റെ മറ്റ് പദ്ധതി നിര്‍ദ്ദേശം ഇങ്ങനെ
ആകെ ചെലവ്: 54,000 കോടി രൂപ (മറ്റു പദ്ധതികളെ അപേക്ഷിച്ച് വളരെ കുറവ്).
നിര്‍മ്മാണ രീതി: തൂണുകളും തുരങ്കങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തി ഭൂമി നഷ്ടം കുറയ്ക്കും.
സര്‍വേ: മൂന്നു മാസത്തിനകം ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാന്‍ ധാരണ.
പുതുക്കിയ റിപ്പോര്‍ട്ട് ഇ. ശ്രീധരന് ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. നിലവിലെ വന്ദേഭാരത് ട്രെയിനുകള്‍ ആറു മണിക്കൂര്‍ എടുത്ത് കണ്ണൂരിലെത്തുമ്പോള്‍, അതിന്റെ പകുതി സമയം കൊണ്ട് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം എന്നതാണ് ഈ പദ്ധതിയുടെ കരുത്ത്. മെട്രോമാന് മുന്നോട്ടുവെക്കുന്ന ഈ ‘കുറഞ്ഞ ചെലവിലെ അതിവേഗ യാത്ര’യ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ കേരളം മാറുന്നത് മറ്റൊരു വികസന വിപ്ലവത്തിലേക്കാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിക്കായി തിരച്ചിൽ തുടരുന്നു; മൂന്നാം ദിവസവും ഫലമില്ല
ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിക്കായി തിരച്ചിൽ തുടരുന്നു; മൂന്നാം ദിവസവും ഫലമില്ല







