ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റീഫണ്ട്, ബോർഡിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. യാത്രക്കാർക്ക് കൂടുതൽ ഇളവുകളും അതേസമയം റദ്ദാക്കൽ നിയമങ്ങളിൽ പുതിയ നിബന്ധനകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാറ്റങ്ങൾ 2026 ഏപ്രിൽ 1 മുതൽ 15 വരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/huUNxbwXnhU?si=9CiiPv_RgqCU9GgU” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
ടിക്കറ്റ് റദ്ദാക്കുന്ന സമയത്തിനനുസരിച്ചാണ് ഇനി പിഴ ഈടാക്കുക,
72 മണിക്കൂറിന് മുൻപ്:ഏറ്റവും കുറഞ്ഞ ഫ്ലാറ്റ് റദ്ദാക്കൽ ഫീസ് മാത്രം കുറച്ച് ബാക്കി തുക ലഭിക്കും.
72 – 24 മണിക്കൂർ: ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം പിഴയായി ഈടാക്കും.
24 – 8 മണിക്കൂർ: ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം തുക മാത്രമേ തിരികെ ലഭിക്കൂ.
8 മണിക്കൂറിനുള്ളിൽ: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ല.
യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ബോർഡിങ് സ്റ്റേഷൻ മാറ്റുന്നതിലെ ഇളവ്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ അനുവാദമുണ്ടാകും. ഒന്നിലധികം സ്റ്റേഷനുകളുള്ള നഗരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ഉപകാരമാകും.
കൗണ്ടർ ടിക്കറ്റുകൾ ഇനി ഏത് സ്റ്റേഷനിലെ പി.ആർ.എസ് കൗണ്ടറുകളിൽ നിന്നും റദ്ദാക്കാം. നേരത്തെ യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ പോകേണ്ടി വന്നിരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ഇ-ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഇനി ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് ആവശ്യമില്ല. പകരം റെയിൽവേ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം ഏർപ്പെടുത്തി.


സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം! 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക് കര്‍ശന ലേബല്‍; ഐടി നിയമം മാറുന്നു; ഫെബ്രുവരി 20 മുതല്‍ കളി മാറും!
കുതിക്കുന്ന സ്വര്‍ണ്ണ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍; ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ ആനുകൂല്യം; ഫെബ്രുവരി 1 ലെ ബഡ്ജറ്റില്‍ നിര്‍ണ്ണായകം നിര്‍ദ്ദേശങ്ങളുണ്ടായേക്കും





