ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് റെയിൽവേ ഗേറ്റിൽ ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടക്കാതെ ഗേറ്റ് കീപ്പർ. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് ഉള്ള റെയിൽവേ ക്രോസിങ്ങിൽ ആണ് സംഭവം. ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് റെയിൽവേ ഗേറ്റിലേക്ക് പ്രവേശിക്കാനിരുന്ന നിരവധി വാഹനങ്ങൾ ദൂരെ നിന്നു തന്നെ നിർത്തിയത് കൊണ്ടും, സമയത്തിന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ട്രെയിൻ എത്തുന്ന സമയത്തും ഗേറ്റിന്റെ ഇരുവശത്തു നിന്നും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവിധി വാഹനങ്ങൾ പതിവുപോലെ കടന്നുപോകുന്നുണ്ടായിരുന്നു. ട്രാക്കിലേക്ക് ട്രെയിൻ അടുത്തു വരുന്നത് കണ്ട് വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരും പരിസര വാസികളും ഒച്ചവെച്ച് ബഹളം ഉണ്ടാക്കിയപ്പോഴാണ് ഗേറ്റ് കീപ്പർ സംഭവം അറിയുന്നതും, ഒടുവിൽ ഗേറ്റ് അടയ്ക്കാൻ തയ്യാറായതും.
അപകടസമയത്ത് ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നുവെന്നും, അതു കൊണ്ടാണ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതിരുന്നതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം ഗേറ്റ് കീപ്പർ നിഷേധിച്ചിട്ടുണ്ട്. കൃത്യസമയത്ത് തനിക്ക് റെയിൽവേയിൽ നിന്നും ട്രെയിൻ വരുന്നതുമായി ബന്ധപ്പെട്ട ‘സിഗ്നൽ’ ലഭിച്ചില്ലെന്നാണ് ഇയാളുടെ വിശദീകരണം. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
ശബരിമല കേസില്‍ എന്‍. വാസുവിനും ജാമ്യം! പ്രമുഖരെല്ലാം പുറത്തേക്ക്; അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം


“മരണം വരെ കോൺഗ്രസ്”; സീറ്റ് നിഷേധിച്ചതിലെ പരാതികൾ തള്ളി അരിത ബാബു; കായംകുളത്ത് എം. ലിജുവിനായി രംഗത്തിറങ്ങും





