മുംബൈ: ഡി.ജി.സി.എയും എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പോരായ്മകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത ബാരാമതിയിലെ വിമാനാപകടം ഒരു സാധാരണ അപകടമല്ലെന്നും സുരക്ഷാ വീഴ്ചകളുടെ തുടര്‍ച്ചയാണെന്നുമാണ് ഉയരുന്ന ആക്ഷേപം.
ടേബിള്‍ടോപ് രീതിയിലുള്ള അപകടം പിടിച്ച റണ്‍വേയായിട്ടും കൃത്യമായ ലാന്‍ഡിങ് സംവിധാനങ്ങളില്ലാതെ പൈലറ്റിന്റെ കൈയിലേക്ക് വിധി വിട്ടുകൊടുത്തതാണ് അഞ്ചുപേരുടെ ദാരുണ മരണത്തില്‍ കലാശിച്ചത്. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം പോലുമില്ലാത്ത ബാരാമതി വിമാനത്താവളത്തില്‍ പൈലറ്റിന്റെ കണ്ണിനെ മാത്രം വിശ്വസിച്ചുള്ള ‘മാനുവല്‍’ ലാന്‍ഡിംഗാണ് പവാറിന്റെ വിധി നിശ്ചയിച്ചത്. കനത്ത മഞ്ഞില്‍ ആദ്യ ശ്രമത്തില്‍ റണ്‍വേ കണ്ടെത്താന്‍ കഴിയാതെ പൈലറ്റ് വിമാനം വെട്ടിത്തിരിച്ച് ഉയര്‍ത്തിയിരുന്നു.
എന്നാല്‍ രണ്ടാം ശ്രമത്തില്‍ നൂറടി മാത്രം ഉയരത്തില്‍ വെച്ച് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ‘എമര്‍ജന്‍സി’ സന്ദേശം അയച്ചെങ്കിലും നിമിഷങ്ങള്‍ക്കകം വിമാനം റണ്‍വേക്ക് തൊട്ടുമുന്നില്‍ നിലത്തിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിലും തീപിടിത്തത്തിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമായെങ്കിലും, അജിത് പവാര്‍ എപ്പോഴും കൈയില്‍ കെട്ടാറുള്ള പ്രിയപ്പെട്ട വാച്ചാണ് ഒടുവില്‍ ആ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്.
ബുധനാഴ്ച രാവിലെ എട്ടു മണിക്ക് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട വി.എസ്.ആര്‍ വെഞ്ചേഴ്സിന്റെ ചെറുവിമാനമാണ് 8.45-ന് തകര്‍ന്നു വീണത്. പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും ചിന്നിച്ചിതറി മരിച്ചു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്.
ഒരു വിഐപി വിമാനം ഇറങ്ങാന്‍ ആവശ്യമായ മിനിമം സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വിമാനത്താവളത്തിലേക്ക് യാത്ര നിശ്ചയിച്ചത് ആരുടെ വീഴ്ചയാണെന്ന ചോദ്യമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിവാഹ വാഗ്ദാനം നല്കി പീഡനം; സിനിമാ സഹസംവിധായകന് ജോജോ കുരിശിങ്കലിനെതിരെ കേസ്; രണ്ട് വിവാഹം കഴിച്ചത് മറച്ചുവെച്ചു; മോഡലിനെ മര്‍ദ്ദിച്ചതായും പരാതി; പ്രതി ഒളിവില്‍





