തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, യു.ഡി.എഫ് പാളയത്തില്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വഴിമാറുന്നു. ഗ്രൂപ്പ് വൈരങ്ങള്‍ക്കും പ്രാദേശിക സമവാക്യങ്ങള്‍ക്കും അപ്പുറം, ഡല്‍ഹിയിലെ ‘കൈ’ കരുത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേരളത്തിന്റെ സാരഥ്യമേറ്റെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. കെ.സിയുടെ വരവിനെ മുസ്ലീം ലീഗ് എതിര്‍ക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ നിലവിലെ നേതാക്കള്‍ നിരാശയിലാണ്.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/z9FOSYCgghQ?si=KoPy-dNqaWoMdjat” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
കേരള മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാല്‍ മനസ്സില്‍ കാണുന്നത് സ്വന്തം തട്ടകമായ ആലപ്പുഴയോ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ കണ്ണൂരിലെ ഇരിക്കൂറോ ഒന്നുമല്ല എന്നതാണ് ശ്രദ്ധേയം. ഉപതിരഞ്ഞെടുപ്പില്‍ യാതൊരുവിധ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടാകാത്ത, മുസ്ലീം ലീഗിന്റെ അടിയുറച്ച കോട്ടയായ മലപ്പുറത്തെ ഒരു മണ്ഡലത്തിലാണ് കെ.സി ക്യാമ്പ് കണ്ണുവെച്ചിരിക്കുന്നത്. മുമ്പ് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ലീഗ് സുരക്ഷിത മണ്ഡലം വിട്ടുനല്‍കിയ മാതൃകയില്‍ കെ.സിയെ കൊണ്ടോട്ടിയില്‍ മത്സരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ രണ്ടുതവണയും മികച്ച ഭൂരിപക്ഷം നല്കിയ കൊണ്ടോട്ടിയില്‍ ഇത്തവണ യു.ഡി.എഫ് 25,000-ത്തിന് മുകളില്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. മുസ്ലീം ലീഗ് നേതൃത്വവുമായി കെ.സിക്കുള്ള അടുത്ത ബന്ധം കാര്യങ്ങള്‍ എളുപ്പമാക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കേരള മുഖ്യമന്ത്രിയാകുന്നതിനോട് ലീഗിന് പൂര്‍ണ്ണ യോജിപ്പാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ അണിയറയില്‍ പൂര്‍ത്തിയായതായാണ് സൂചന.
യു.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഈ നീക്കങ്ങളില്‍ കടുത്ത നിരാശയിലാണ്. ഭരണം കിട്ടിയാല്‍ സ്വാഭാവികമായും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സതീശന് കെ.സിയുടെ കടന്നുവരവ് വലിയ തിരിച്ചടിയാകും. സീനിയോറിറ്റി ഉയര്‍ത്തിപ്പിടിച്ച ചെന്നിത്തലയുടെ പ്രതീക്ഷകളും ഇതോടെ അസ്ഥാനത്താകും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടാല്‍ ഇരുവരും വഴിമാറിക്കൊടുക്കേണ്ടി വരുമെന്നതാണ് ഗ്രൂപ്പ് മാനേജര്‍മാരെ അസ്വസ്ഥരാക്കുന്നത്.
ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന നടക്കാനിരിക്കെ, രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ കെ.സിയെ കേരളത്തിലേക്ക് അയക്കുന്നതിലൂടെ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് അറുതി വരുത്താമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. എം.എല്‍.എ അല്ലാത്തവര്‍ മുഖ്യമന്ത്രിയാകുന്നതിന് കേരളത്തില്‍ സാങ്കേതിക തടസ്സങ്ങളില്ലാത്തതും കെ.സിയുടെ നീക്കങ്ങള്‍ക്ക് വേഗം കൂട്ടുന്നു. ഏതായാലും തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിലെ ഈ അധികാര വടംവലി മറനീക്കി പുറത്തുവരുമെന്ന് ഉറപ്പായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ഭൂത് ബംഗ്ല’ ലോഞ്ചിൽ അക്ഷയ് കുമാറിന്റെ വിചിത്ര വേഷം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!





