കർണാടക: ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലമില്ലാതെ തുടരുന്നു. പാലക്കാട് കടമ്പഴിപുരം സ്വദേശികളായ രമേഷ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായത്.
പെൺകുട്ടിയെ അവസാനമായി കണ്ട ബാബാ ബുദൻ ഗിരി മലനിരകളിലും മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപവും വ്യാഴാഴ്ചയും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ബാബാ ബുദൻ മലനിരകളിലെ ഏകദേശം മുന്നൂറ് അടിയോളം ആഴമുള്ള കൊക്കകളിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.
ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മീഷണർ എൻ.എം. നാഗരാജ, പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ എന്നിവർ നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദ്രുതകർമ്മ സേന (RAF), ദുരന്തനിവാരണ സേന, വനംവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർഫോഴ്സ് എന്നിവരടങ്ങുന്ന വിപുലമായ സംഘമാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. മേഖലയിലെ ദുർഘടമായ ഭൂപ്രകൃതിയും പ്രതികൂല സാഹചര്യങ്ങളും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ ലീഗിന് ‘പ്രതിഷേധം’; ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മലപ്പുറം; അതൃപ്തി വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി


ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള





