തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആര്‍ആര്‍ടിഎസ് പദ്ധതി കേന്ദ്രം തള്ളുകയും പകരം സ്വന്തം നിലയ്ക്ക് അതിവേഗ പാത പ്രഖ്യാപിക്കുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാകും. എന്നാല്‍ വികസന പദ്ധതിയെന്ന നിലയില്‍ കേന്ദ്ര പ്രഖ്യാപനത്തെ പരസ്യമായി എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ സഹകരണം അനിവാര്യമായതിനാല്‍, പദ്ധതിയുടെ ക്രെഡിറ്റിനായി വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വാക്പോരുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചേക്കും.
കേരളത്തിലെ റെയില്‍വേ ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതിക്ക് അംഗീകാരം നല്‍കാതെ, കേന്ദ്രം നേരിട്ട് നടപ്പിലാക്കുന്ന ബദല്‍ പദ്ധതിയാകും ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാകും അടുത്ത ബജറ്റ്. ഇ ശ്രീധരന് പദ്ധതിയുടെ ചുമതലയും നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മെട്രോമാന് ഇ. ശ്രീധരന് രംഗത്തെത്തി. ആര്‍ആര്‍ടിഎസ് പദ്ധതി കേരളത്തിന് ഒട്ടും പ്രായോഗികമല്ലെന്നും അതൊരു ‘സിമ്പിള്‍ വേസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന സിസ്റ്റമാണിത്. ഇതിന് വേഗത കുറവായിരിക്കും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ വേണമെങ്കില്‍ ഇത് ആലോചിക്കാം, അതിനപ്പുറം പ്രായോഗികമല്ല.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാരിന്റെ തന്നെ ആശയമായിരുന്നു, എന്നാല്‍ അതിനായുള്ള കത്തെഴുതാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ശ്രീധരന് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലേക്ക് കേന്ദ്രത്തിന് ശ്രീധരന് നല്കിയ അതിവേഗ പദ്ധതി എത്തിയിട്ടുണ്ട്. ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും പദ്ധതി നടപ്പാക്കുക.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നീളുന്ന, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള അതിവേഗ റെയില്‍ പാതയാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ. ശ്രീധരന് നടത്തിക്കഴിഞ്ഞു. 70 ശതമാനവും തൂണുകളിലൂടെയും (Elevated) ബാക്കി തുരങ്കങ്ങളിലൂടെയും കടന്നുപോകുന്ന ഈ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് കുറച്ചുമാത്രമേ വേണ്ടിവരൂ. ഡിഎംആര്‍സി (DMRC) വഴി പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം. ഇതിലൂടെ പദ്ധതിയുടെ ക്രെഡിറ്റ് പൂര്‍ണ്ണമായും കേന്ദ്രത്തിലേക്ക് വരും.
ശ്രീധരനെ മുന്നില്‍ നിര്‍ത്തുന്നതിനാല്‍ അഴിമതി ആരോപണങ്ങള്‍ ഉയരില്ല. സുതാര്യമായും സമയബന്ധിതമായും പദ്ധതി നടപ്പാക്കാനും കഴിയും. ബിജെപി നേതൃത്വവും ഈ നിര്‍ദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രേമചന്ദ്രന് വന്‍ തിരിച്ചടി; ആര്.എസ്.പിയില്‍ പിടിമുറുക്കി ഷിബു ബേബി ജോണ്‍; അസീസ്-ഷിബു അച്ചുതണ്ടിന് വിജയം; വിഷ്ണു മോഹന്‍ സമവായ സ്ഥാനാര്‍ത്ഥി





