തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിട്ടും വിടാതെ സംസ്ഥാന സർക്കാർ. വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനു വേണ്ടി 24 പുതിയ തസ്തികകളാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സൃഷ്ടിച്ചിരിക്കുന്നത്.
നിലവിലുള്ള സർക്കാരിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം. പുതുതായി സൃഷ്ടിക്കുന്ന 24 തസ്തികളിൽ 11 എണ്ണം സ്ഥിരം തസ്തികകളാണ്. റവന്യൂ വകുപ്പിലാണ് ഇവ സൃഷ്ടിക്കുക. 13 തസ്തികകൾ ദിവസവേതന അടിസ്ഥാനത്തിലായിരിക്കും സൃഷ്ടിക്കുക.
ഭൂമി ഏറ്റെടുക്കലിനായി പുതിയ സ്പെഷ്യൽ തഹസിൽദാർ (ഭൂമി ഏറ്റെടുക്കൽ) യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഎസ്സിന്റെ പഴയ വിശ്വസ്തന് പാറ്റൂർ രാധാകൃഷ്ണനുമായി അകലം: സിപിഎം – ബിജെപി സഖ്യമോ? തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറി നീക്കം!





