കൊച്ചി: വടുതലയിലെ വാടകവീട്ടിൽ കൂട്ട ആത്മഹത്യ ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ സംസ്കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം കൊച്ചിയിൽ തന്നെ നടത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (59), മകൾ അശ്വതി (39), കൊച്ചുമക്കളായ കാർണിവൻ (14), കീർത്തിവൻ (4), അക്ഷിത (2) എന്നിവരുടെ മൃതദേഹങ്ങളാണ് വടുതല ശ്മശാനത്തിൽ പോലീസ് മുൻകൈയെടുത്ത് സംസ്കരിച്ചത്. ബന്ധുക്കൾ എത്തിയെങ്കിലും മൃതദേഹങ്ങൾ സ്വീകരിക്കാനോ നാട്ടിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല.
പോലീസ് കണ്ടെടുത്ത രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ, ഭർതൃമാതാവ്, അയൽവാസികൾ എന്നിവർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.കഴിഞ്ഞ ജൂലൈയിൽ അശ്വതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ തങ്ങൾ നേരിട്ട ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ് മരണത്തിന് പ്രേരിപ്പിച്ചതെന്ന് കത്തിൽ പറയുന്നു.തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും മറ്റ് സമ്പാദ്യങ്ങളും അർഹതപ്പെട്ട അനാഥാലയത്തിന് നൽകണമെന്ന് അശ്വതി വില്ല് എഴുതിവെച്ചിട്ടുണ്ട്. ബന്ധുക്കളോടുള്ള കടുത്ത അമർഷമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
കുട്ടിയുടെ ചികിത്സയ്ക്കായി രണ്ട് മാസം മുൻപാണ് കുടുംബം കൊച്ചിയിലെ 45,000 രൂപ വാടകയുള്ള ആഡംബര വില്ലയിലേക്ക് മാറിയത്. സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതിരുന്ന കുടുംബം, വീുടമസ്ഥന് കൃത്യമായി വാടക നൽകിയ ശേഷമാണ് മരണം വരിച്ചത്.വിഷം നൽകുന്നതിന് മുൻപ് കുട്ടികളെ പുതുവസ്ത്രങ്ങൾ അണിയിച്ചും കൂളിംഗ് ഗ്ലാസുകൾ വെപ്പിച്ചും ഒരുക്കിയ നിലയിലായിരുന്നു. കുട്ടികൾ മരിച്ചതിന് പിന്നാലെ ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന വ്യക്തികളിൽ നിന്ന് എറണാകുളം നോർത്ത് പോലീസ് ഉടൻ മൊഴിയെടുക്കും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നതിനെക്കുറിച്ച് നിയമോപദേശം തേടുകയാണ് പോലീസ്. വടുതലയിൽ താമസമാരംഭിച്ചതു മുതൽ ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും ഇവർ ഓൺലൈൻ വഴിയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന ശീലം ഇല്ലാത്തതിനാൽ മരണത്തിനായി ഉപയോഗിച്ച വിഷപദാർത്ഥവും ഇത്തരത്തിൽ വാങ്ങിയതാകാമെന്നാണ് പോലീസ് നിഗമനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി പദം “ദൈവനിയോഗം”; പുതുകേരളത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കണം: വി.ഡി. സതീശൻ





