തിരുവനന്തപുരം: പൂന്തുറയിൽ അമ്മയുംമകളും ആത്മഹത്യ ചെയ്തകേസിൽ മുംബൈയിൽ പോലീസ് പിടിയിലായ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ കൊണ്ടുവരുന്നതിനായി പൂന്തുറ പോലീസ് മുംബൈയിലേക്ക്. സബ് ഇൻസ്പെക്ടർ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് മുംബൈയ്ക്ക് തിരിക്കും.
അസ്വഭാവിക മരണത്തിന് പൂന്തിര പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിൽ സെക്ഷൻ മാറ്റി ഉണ്ണിക്കൃഷ്ണനെതിരെ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പ് ചുമത്തും. സ്ത്രീധന നിരോധന നിയമത്തിലെ പ്രസക്ത വകുപ്പുകളും ഉൾപ്പെടുത്തും.
ജാമ്യമില്ലാകുറ്റമാണ് ആത്മഹത്യാപ്രേരണ. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്.
പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ ആര്യൻകുഴിയ്ക്ക് സമീപം ശാന്തി ഗാർഡൻസിൽ ഹൗസ് നമ്പർ 42 എ യിൽ സോമനന്ദനത്തിൽ എസ് എൽ സജിത (54), മകൾ ഗ്രീമ എസ് രാജൻ (30) എന്നിവരെ ഇന്നലെയാണ് വീട്ടിനുള്ളിലെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ സൂചനകൾ നൽകിയ ശേഷമായിരുന്നു ഇരുവരുടെയും ആത്മഹത്യ. മരണത്തിന് മാരകവിഷമായ സയനൈഡ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ പ്രാഥമികനിഗമനം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ട ത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് വൈകിട്ട് സംസ്കരിക്കും. പോസ്റ്റ്മോർട്ടം വേളയിൽ മൃത ദേഹങ്ങളിൽനിന്നും ശേഖരിച്ച ആന്തരാവയവങ്ങളുടെ രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ മരിയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത് സയനൈഡ് ആണോയെന്ന് കണ്ടെത്താൻ കഴിയുകയുള്ളു.
കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന എൻ രാജീവിന്റെ ഭാര്യയാണ് സജിത. ആറുമാസം മുമ്പ് ഹൃദയാഘാതത്തെതുടർന്ന് ഇദ്ദേഹം മരണമടഞ്ഞിരുന്നു.
ഹൈക്കോടതി മുൻ ജഡ്ജി എ ലക്ഷ്മിക്കുട്ടി അമ്മയുടെ സഹോദരന്റെ മകനാണ് ഗ്രീമ യുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.എന്നാൽ ഒരു മാസത്തിൽ താഴെമാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്.
ആഡംബര വിവാഹമായിരുന്നു ഗ്രീമയുടേത്.200 പവൻ സ്വർണവും വീടും സ്ത്രീധനമായി നൽകിയിരുന്നു. വിവാഹബന്ധം ഉലഞ്ഞതിൽ മാനസികമായി വിഷമത്തിൽ ആയിരുന്നു ഗ്രീമ യും മാതാവും. രാജീവിന്റെ മരണവും ഇരുവരെയും ഉ ലച്ചിരുന്നു.ആരുമില്ലാതെ ഒറ്റപ്പെട്ടെന്ന തോന്നലിലായിരുന്നു ഇരുവരുമെന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു.
അയർലണ്ടിൽ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണൻ ഏതാനും ദിവസങ്ങൾക്കു മുൻപ് നാട്ടിലെത്തിയിരുന്നു.അച്ഛന്റെ സഹോദരി ലക്ഷ്മികുട്ടി അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി എത്തിയ ഉണ്ണികൃഷ്ണൻ അവിടെവച്ച് ഗ്രീമയെയും അമ്മയെയും കാണുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്തതായി പറയപ്പെടുന്നു.
തന്റെ ബന്ധുക്കളുമായി ഇരുവർക്കും യാതൊരു ബന്ധവുമില്ലെന്നും താൻ വിവാഹബന്ധം ഒഴിവാക്കുക കയാണെന്നും ഉണ്ണികൃഷ്ണൻ പരസ്യമായി പറഞ്ഞതായി സൂചനയുണ്ട്. ബന്ധുക്കളുടെ മുന്നിൽവച്ചുണ്ടായ ഈ അപമാനമാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. ആറുമാസം മുമ്പ് തന്നെ ഇവർ സയനൈഡ് ഏതോ വിധത്തിൽ സംഘടിപ്പിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഗ്രീമയെ ഒഴിവാക്കാനുള്ള കാരണം ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളു.
മുംബൈ വഴി അയർലൻഡിലേക്ക് കടക്കാനായിരുന്നു ഉണ്ണികൃഷ്ണന്റെ ശ്രമം.ഈ സാധ്യത മുന്നിൽക്കണ്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മി ഷണർ കെ കാർത്തിക് ഉണ്ണികൃഷ്ണന്റെ വിശദാംശങ്ങൾ എല്ലാ വിമാനത്താവളങ്ങൾക്കും നൽകിയിരുന്നു. അങ്ങനെയാണ് ഇയാൾ മുംബൈ വിമാനത്താവളത്തിൽ സുരക്ഷ പോലീസിന്റെ പിടിയിലായത്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാലിതീറ്റയില്‍ ലാലുവിനെ അഴിക്കുള്ളിലാക്കിയ സിബിഐ മികവ്; ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയിലെ ജോയിന്റെ ഡയറക്ടര്‍; നടിയെ ആക്രമിച്ച കേസില്‍ ഈ ഉദ്യോഗസ്ഥന് എന്തു കൊണ്ട് ദിലീപിനെ ചോദ്യം ചെയ്തില്ല? ദിലീപിനെ വെറുതെ വിട്ടപ്പോള്‍ വിചാരണ കോടതി ചര്‍ച്ചയാക്കിയത് ഈ അസ്വാഭാവികത; ദിനേന്ദ്ര കശ്യപിന് മടങ്ങി വരവില്‍ ഏത് പദവി കിട്ടും?





