ഭാര്യയെയും അമ്മയെയും മരണത്തിന് വിട്ടുകൊടുത്ത് അയര്‍ലണ്ടിലേക്ക് മുങ്ങാന്‍ ശ്രമം; ക്രൂരനായ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ അറസ്റ്റില്‍; കേരളാ പോലീസിന് കൈയ്യടിക്കാം

തിരുവനന്തപുരം: കമലേശ്വരത്തെ നടുക്കിയ അമ്മയുടെയും മകളുടെയും സയനൈഡ് ആത്മഹത്യയില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണനെ മുംബൈയില്‍ വെച്ച് പൂന്തുറ പോലീസ് സാഹസികമായി പിടികൂടി. സ്വന്തം ഭാര്യ ഗ്രീമയെയും അമ്മ സജിതയെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട ശേഷം ഒന്നുമറിയാത്തവനെപ്പോലെ അയര്‍ലണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഉണ്ണികൃഷ്ണന്‍ പോലീസ് വലയിലായത്. പൂന്തുറ പോലീസിന്റെ അതിവേഗത്തിലുള്ള നീക്കമാണ് പ്രതി വിദേശത്തേക്ക് കടക്കുന്നത് തടഞ്ഞത്.
ലോകമറിയുന്ന സ്തീകള്‍ക്ക് മാതൃകയായ വ്യക്തിത്വമായിരുന്നു അന്തരിച്ച ഉണ്ണികൃഷ്ണന്റെ അപ്പച്ചി. ജ്‌സ്റ്റിസ് ലക്ഷ്മികുട്ടിയമ്മയുടെ സഹോദരന്റെ മകനാണ് ഉണ്ണികൃഷ്ഠന്‍.  അവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ തന്റെ ക്രൂരമായ സ്വഭാവം വീണ്ടും പുറത്തെടുത്തത്. ആറു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ് കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ച ഭാര്യ ഗ്രീമയെയും അമ്മയെയും ആ വേദിയില്‍ വെച്ച് ഇയാള്‍ ക്രൂരമായി അപമാനിച്ചു. ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും വിവാഹമോചനം വേണമെന്നും കടുപ്പിച്ചു പറഞ്ഞതോടെ സജിത ചടങ്ങില്‍ വെച്ച് കുഴഞ്ഞുവീണിരുന്നു. ഈ പരസ്യമായ അപമാനമാണ് രണ്ട് ജീവനുകള്‍ പൊലിയാന്‍ കാരണമായത്.
വിവാഹസമയത്ത് ഗ്രീമയുടെ വീട്ടുകാര്‍ നല്‍കിയ 200 പവനിലധികം സ്വര്‍ണ്ണവും (1.6 കിലോ) ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഉണ്ണികൃഷ്ണന്‍ കൈക്കലാക്കിയതായാണ് ആരോപണം. ഈ സമ്പാദ്യമെല്ലാം കൈവശപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചത്. സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പുറമെ വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കും.
മരണത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൂന്തുറ പോലീസ് ഉടന്‍ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. മുംബൈ വിമാനത്താവളം വഴി കാനഡയിലേക്ക് കടക്കാനുള്ള ഇയാളുടെ ശ്രമം പോലീസ് തകര്‍ക്കുകയായിരുന്നു. സയനൈഡ് കഴിച്ച് കെട്ടിപ്പിടിച്ചു മരിച്ച അമ്മയുടെയും മകളുടെയും അവസാന ആഗ്രഹപ്രകാരം പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പോലീസിന് സാധിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിയെ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.