ആടിയ ശിഷ്ടം നെയ്യ് വിൽപന: ശബരിമലയിൽ നടന്നത് 21 ലക്ഷത്തിന്റെ ക്രമക്കേടെന്ന് വിജിലൻസ്

കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്ന ആടിയ ശിഷ്ടം നെയ്യുടെ വിൽപനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ദേവസ്വം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചകൾ വിജിലൻസ് അക്കമിട്ട് നിരത്തുന്നത്. കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസത്തെ സാവകാശം കൂടി അനുവദിച്ചു.ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ ചോർച്ചയുണ്ടാകാതിരിക്കാൻ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉത്തരവിട്ടു.

ശാന്തിമാർ, മൂന്ന് സ്പെഷ്യൽ ഓഫീസർമാർ എന്നിവരടക്കം 33 പേരാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്. എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഭക്തർക്ക് വിൽപന നടത്തുന്ന ആടിയ നെയ്യ് പാക്കറ്റുകളുടെ കൃത്യമായ കണക്കോ ലഭിച്ച തുകയോ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തുകയായിരുന്നു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ബോർഡ് അക്കൗണ്ടിലെത്തിയിട്ടില്ല. പ്രാഥമിക പരിശോധനയിൽ 13 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നെങ്കിലും അന്വേഷണം പുരോഗമിച്ചതോടെ ഇത് 21 ലക്ഷം രൂപ കവിഞ്ഞതായാണ് വിജിലൻസ് വ്യക്തമാക്കുന്നത്.

ക്രമക്കേടിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.