തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ (ആർ സി സി )സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമനത്തിൽ ചീഫ് നേഴ്സിങ് ഓഫീസർ ആർ ശ്രീലേഖയുടെ ഭാഗത്ത്നിന്നും ഗുരുതരമായ ക്രമക്കേടുണ്ടായതായി അന്വേഷണ റിപ്പോർട്ട്. ശ്രീലേഖക്കെതിരേ കടുത്ത അച്ചടക്ക നടപടി വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
2025 ജൂലൈ 15ന്റെ വിജ്ഞാപന പ്രകാരം കരാർ വ്യവസ്ഥയിൽ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നതിനായി നടത്തിയ എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ക്രമക്കേടുണ്ടെന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട സമിതിയുടെ റിപ്പോർട്ടിൽ 2025 ഒക്ടോബർ 10ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും ലിസ്റ്റ് പ്രകാരം ആർസിസിയിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സുമാരെ ഉടനടി ഒഴിവാക്കണമെന്നും ശുപാർശയുണ്ട്
ആർസിസി അനസ്തേഷ്യ വിഭാഗം മേധാവി പ്രൊഫസർ മേരി തോമസിന്റെ അധിക്ഷേ ആയ സമിതിയിൽ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറിയും ആർസിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എംപി ഗീതാ ലക്ഷ്മി കൺവീനർ ആർസിസി മെഡിക്കൽ സൂപ്രണ്ട് അഡീഷണൽ പ്രൊഫസറുമായ നെബു അബ്രഹാം ജോർജ് ആർസിസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ അംഗങ്ങളുമായിരുന്നു.
ചീഫ് നേഴ്സിങ് ഓഫീസർ ശ്രീലേഖയുടെ അടുത്ത ബന്ധുവാണ് ഒന്നാം റാങ്ക് അർഹതയായതെന്നും രണ്ടാം റാങ്കുകാരിയും അവരുമായി ബന്ധമുള്ളതാണെന്ന് അന്വേഷണസമിതി കണ്ടെത്തിയിട്ടുണ്ട് എഴുത്ത് പരീക്ഷയ്ക്ക് ചോദ്യങ്ങൾ തയ്യാറാക്കിയത് ചീഫ് നഴ്സിംഗ് ഓഫീസർ ആയിരുന്നു അഭിമുഖത്തിന്റെ പ്രധാനിയും അവർ തന്നെയായിരുന്നു ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർത്ഥിയുടെ അപേക്ഷ ആർസിസിയിൽ എത്തിച്ചത് ശ്രീലേഖ തന്നെയായിരുന്നു ഒന്നും രണ്ടും റാങ്ക് കാർ അപേക്ഷ അയക്കുന്നതിന് മുമ്പ് ശ്രീലേഖയുമായി ഇതു സംബന്ധിച്ച് സംസാരിച്ചിരുന്നതായി സമിതി കണ്ടെത്തിയിട്ടുണ്ട്
2013ൽ ആർസിസിയിൽ നടത്തിയ സ്റ്റാഫ് നേഴ്സ് നിയമനത്തിലെ ക്രമക്കേട് ആരോപണത്തിലും ശ്രീലേഖയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു അന്വേഷണത്തിന് ശേഷം അന്നത്തെ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടിവന്നത് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന്റെയും ക്രിമിനൽ കേസെടുക്കുന്നതിന്റെയും സാധ്യതകൾ പരിശോധിക്കണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ചീഫ് നേഴ്സിങ് ഓഫീസർ ശ്രീലേഖ സ്റ്റാഫ് നേഴ്സ് നിയമന ക്രമക്കേടിന് ഉത്തരവാദിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടും അവരെ രക്ഷിക്കാനുള്ള ശ്രമമാണ് ആർസിസി മാനേജിങ് കമ്മിറ്റി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാർ ആരോപിച്ചു ഇപ്പോൾ സസ്പെൻഷനിലുള്ള ചീഫ് നേഴ്സിങ് ഓഫീസറായി തിരിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗൗരവമായ ക്രമക്കേടെന്ന് ശ്രീലേഖ നടത്തിയത് എന്ന് കണ്ടെത്തിയിട്ടും അവർക്കെതിരെയുള്ള ശിക്ഷ നടപടി ശമ്പളത്തിലെ വാർഷിക വർദ്ധനവ് തടയുന്നതിൽ മാത്രം ഒതുക്കാനാണ് ആർസിസി മാനേജ്മെന്റ് ശ്രമിക്കുന്നത് അന്വേഷണ റിപ്പോർട്ട് കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുത്തിട്ടില്ലെന്നും ശ്രീകുമാർ പറയുന്നു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശ്രീകുമാർ പരാതി നൽകിയിട്ടുണ്ട് സ്റ്റാഫ് നേഴ്സ് നിയമനത്തിൽ ക്രമക്കേഡ് ഉണ്ടെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാറാണ് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.


നാസിക് ടി.സി.എസ് കേസ്: നിദാ ഖാന്റെ തിരോധാനത്തില്‍ ദുരൂഹത; ഒളിവിലാണെന്ന് പോലീസ്, മുംബൈയിലുണ്ടെന്ന് കുടുംബം; പുതിയ വെളിപ്പെടുത്തലുമായി കമ്പനി; വിവാദം കൊഴുക്കുന്നു
ഹൈക്കോടതി പച്ചക്കൊടി കാട്ടി; 24 മണിക്കൂറിനകം ഇ.ഡിയുടെ പടയോട്ടം; ചോദ്യമുനയില്‍ പിണറായിയും മകളും; കരിമണല്‍ കേസില്‍ കളി മാറി; സ്റ്റേ നീങ്ങിയതിന് തൊട്ടുപിന്നാലെ മിന്നല്‍ റെയ്ഡ്; അരമണിക്കൂറിലെ സ്റ്റേ മാറ്റം, 24 മണിക്കൂറിലെ പൂട്ട്; പിണറായിയുടെയും റിയാസിന്റെയും വസതികളില്‍ ഇ.ഡി; രാഷ്ട്രീയ ഭൂകമ്പത്തില്‍ കേരളം





