തിരുവനന്തപുരം RCC സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; സാന്ദ്ര എസ് ഒന്നാം റാങ്ക്

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സാന്ദ്ര എസ് – നാണ് ഒന്നാം റാങ്ക്. അന്ന ജലസ്റ്റിൻ അൽഫോൻസ് രണ്ടാം റാങ്കും ഗായത്രി പി എസ് മൂന്നാം റാങ്കും  കരസ്ഥമാക്കിയിട്ടുണ്ട്.

നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അഴിമതി ആരോപണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. റാങ്ക് ലിസ്റ്റിൽ അഴിമതി കാട്ടിയ ചീഫ് നഴ്സിംഗ് ഓഫീസർ ആർ ശ്രീലേഖയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

പുതുതായി നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒന്നാം തീയതി തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ വെച്ചായിരുന്നു സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ. 100 പേരുടെ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒരു വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.

നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ അഴിമതിയും സ്വ ജനപക്ഷപാദവും ഉണ്ടെന്ന് ആരോപിച്ച് മെഡിക്കൽ കോളേജ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ചീഫ് നേഴ്സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തത്. തുടർന്നായിരുന്നു റാങ്ക് പട്ടിക റദ്ദാക്കൽ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.