തിരുവനന്തപുരം: ആർ സി സി യിലെ നഴ്സുമാരുടെ കരാർ നിയമന നടപടികൾ അഴിമതിയും സ്വജനപക്ഷ പാതവും തെളിഞ്ഞതിനെ തുടർന്ന് റദ്ദാക്കി. 2012 ഏപ്രിൽ 18ന് ഇതിനായി പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനവും ഡയറക്ടർ റദാക്കിയിട്ടുണ്ട്.
നഴ്സുമാരുടെ കരാർ നിയമന പ്രക്രിയയിൽ അഴിമതിയും സ്വജനപക്ഷ പാതവും വ്യക്തമായതിനെ തുടർന്ന് ആർ സി സി യിലെ ചീഫ് നേഴ്സിങ് ഓഫീസർ ആർ ശ്രീലേഖയെ ഡയറക്ടർഡോ. ആർ രജനിഷ് കുമാർ സസ്പെൻഡ് ചെയ്തിരുന്നു.മെഡിക്കൽ കോളേജ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു നടപടി.
നഴ്സുമാരുടെ കരാർ നിയമനത്തിന് എഴുത്ത് പരീക്ഷ നടത്താനായി ചോദ്യപേപ്പർ തയ്യാറാക്കിയതും അഭിമുഖം നടത്തിയതും ശ്രീലേഖയുടെ നേതൃത്വത്തിൽ ആയിരുന്നു.യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഒന്നും രണ്ടും എട്ടും റാങ്കുകൾ ശ്രീലേഖയുടെ അടുത്ത ബന്ധുക്കൾക്കാണ് ലഭിച്ചത്.
ഇത് ആസൂത്രിത നാടകമോ? കൊണ്ടോട്ടിയിലെ ‘പെരേര ഷോ’യില്‍ ദുരൂഹത; പരാതി നല്‍കുമോ എന്ന് ഉറ്റുനോക്കി സോഷ്യല്‍ മീഡിയ
അടുത്ത ബന്ധുക്കൾ അപേക്ഷകരായി ഉണ്ടെങ്കിൽ ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാനടത്തിപ്പ്, അഭിമുഖം തുടങ്ങിയവയിൽ നിന്നും ജീവനക്കാർ ഒഴിഞ്ഞു നിൽക്കണമെന്നാണ് ആർ സി സി യിലെ ചട്ടം.എന്നാൽ ഇതിന്റെ നഗ്നമായ ലംഘനമാണ് ചീഫ് നേഴ്സിങ് ഓഫീസർ നടത്തിയത്.
അതിനിടെ നഴ്സുമാരുടെ കരാർ നിയമനത്തിലെ കൂടുതൽ അഴിമതികൾ പുറത്ത് വന്നിട്ടുണ്ട്.
ആർ സി സി യിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി ലളിത, സ്റ്റാഫ് നേഴ്സുമാരായ ബീനകോശി,അനുപമ എന്നിവരാണ് ചീഫ് നേഴ്സിങ് ഓഫീസർ ശ്രീലേഖയ്ക്ക് പുറമേ നഴ്സുമാരുടെ നിയമനത്തിനുള്ള ചോദ്യപേപ്പർ തയ്യാറാക്കിയ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ ലളിതയുടെ മകനാണ് റാങ്ക് ലിസ്റ്റിലെ 24 ആം പേരുകാരനായ ടി മനോഹരൻ തമ്പി.റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള പലരും ചോദ്യപേപ്പർ നേരത്തെ ലഭിച്ചവരാണെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആർ സി സി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എ ആർ സന്തോഷ് കുമാറും ജനറൽ സെക്രട്ടറി ടി രാധാകൃഷ്ണൻ നായരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആർ സി സിയിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീകാര്യം ശ്രീകുമാറും പരാതി നൽകിയിട്ടുണ്ട്.


തന്ത്രി കണ്ഠരര് രാജീവര് മെഡിക്കല്‍ കോളേജ് ഐസിയുവില്‍! ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും, ജയിലില്‍ ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിച്ചു




