മലപ്പുറം: കൊണ്ടോട്ടിയില്‍ വിവാഹച്ചടങ്ങിനെത്തിയ സോഷ്യല്‍ മീഡിയ താരം അലിന്‍ ജോസ് പെരേര ആള്‍ക്കൂട്ടത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട സംഭവം പുതിയ വിവാദങ്ങളിലേക്ക്. പെരേരയെക്കൊണ്ട് ബലമായി ഷര്‍ട്ട് ഊരിപ്പിക്കുകയും പൊതുമധ്യത്തിലൂടെ ഓടിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെങ്കിലും, ഇതിന് പിന്നില്‍ ‘റീച്ചിന്’ വേണ്ടിയുള്ള നാടകമാണോ എന്ന സംശയവും ശക്തമാകുകയാണ്.
വ്യത്യസ്തമായ സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ അലിന്‍ ജോസ് പെരേര, അടുത്തിടെയായി വിവാഹച്ചടങ്ങുകളില്‍ അതിഥിയായി എത്താറുണ്ട്. ഇത്തരത്തില്‍ കൊണ്ടോട്ടിയിലെ ഒരു വിവാഹത്തിനെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം പെരേരയെ വളഞ്ഞതും മോശമായി പെരുമാറിയതും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാട്ടുതീ പോലെ പ്രചരിച്ചതോടെയാണ് സംശയങ്ങള്‍ മുളപൊട്ടിയത്.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ എന്തു സാഹസത്തിനും മുതിരുന്ന പെരേരയുടെ മുന്‍കാല ചരിത്രമാണ് പലരെയും മാറി ചിന്തിപ്പിക്കുന്നത്. വൈറലാകാന്‍ വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ‘സ്‌കിറ്റ്’ ആയിരിക്കാം ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ക്ഷണിച്ചുവരുത്തിയ അതിഥിയോട് ഇത്രയും ക്രൂരമായി നാട്ടുകാര്‍ പെരുമാറുമോ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
സംഭവത്തില്‍ അലിന്‍ ജോസ് പെരേര ഇതുവരെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇതാണ് സംശയങ്ങള്‍ ബലപ്പെടാന്‍ പ്രധാന കാരണം. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അതിക്രമം നേരിട്ടിട്ടും നിയമനടപടിക്ക് മുതിരാത്തത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് റീച്ച് കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിമര്‍ശകര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ മാത്രമേ ഇതിലെ സത്യാവസ്ഥ പുറത്തുവരൂ. പരാതി നല്‍കിയില്ലെങ്കില്‍ ഇത് വെറും ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്ന ആരോപണം ഉറപ്പിക്കപ്പെടും.
അതേസമയം, ഇത് സ്വാഭാവികമായ അതിക്രമമാണെങ്കില്‍ അത് കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്തതാണെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വൈകല്യങ്ങളെയോ പ്രത്യേകതകളെയോ പരിഹസിക്കാനും ഉപദ്രവിക്കാനും ആര്‍ക്കും അവകാശമില്ല. ക്ഷണിച്ചുവരുത്തിയ ആളെ പരസ്യമായി അവഹേളിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ട്.
പണം നല്‍കി സെലിബ്രിറ്റികളെ വിവാഹത്തിനെത്തിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത്തരത്തില്‍ എത്തിയതാണോ അതോ സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ച് എത്തിയതാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ പെരേരയുടെ നിലപാട് എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ ‘കൊണ്ടോട്ടി ഷോ’യുടെ സത്യാവസ്ഥ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദീപകിന്റെ മരണം ; ഷിംജിതയ്ക്ക് ജാമ്യമില്ല! പ്രതിഭാഗം വാദങ്ങള്‍ അംഗീകരിക്കാതെ കോടതി ; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു





