തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടീവ് ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബോർഡിന്റെ കീഴിലുള്ള തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റൻറ് ദേവസ്വം കമ്മിഷണർ ജെ. ജയപ്രകാശിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഇ ഡി അനുമതി തേടിയിരിക്കുന്നത്. കള്ളപ്പണം വിളിപ്പിക്കൽ നിരോധന നിയമപ്രകാരം ജയപ്രകാശിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ അനുമതിക്ക് വേണ്ടി അവർ അദ്ദേഹത്തിന്റെ മാതൃസ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി തേടിയത്. സർവീസിലുള്ള ഒരു
കോഴിക്കോട്: കേരളത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. ഇതേത്തുടർന്ന് ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. കോഴിക്കോട്, കടലുണ്ടി, പൊന്നാനി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും . പുതിയ ക്രമീകരണമനുസരിച്ച് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാകും ബാറുകൾ പ്രവർത്തിക്കുക. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും ബാധകമാക്കിയിരിക്കുന്നത്. വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇതോടെ ബാറുകളുടെ പ്രവർത്തന സമയം പ്രതിദിനം രണ്ട് മണിക്കൂർ കൂടി വർദ്ധിക്കും. നിലവിൽ ടൂറിസം മേഖലയ്ക്ക് പുറത്തുള്ള
കോഴിക്കോട്: നഗരത്തിലെ വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ ജയലക്ഷ്മി സിൽക്സിൽ വീണ്ടും വൻ തീപിടിത്തമുണ്ടായി. ഷോറൂമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആദ്യം തീ കണ്ടെത്തിയത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നതോടെ ഷോറൂമിനുള്ളിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റ് നിലകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തീപിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ആധുനിക ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തിച്ചുവെങ്കിലും
കണ്ണൂർ: പയ്യന്നൂർ എസ്.ഐയെയും സംഘത്തെയും ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചു. അച്ഛന്റെ ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. നേരത്തെ സെൻട്രൽ ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ നിരസിച്ചിരുന്നുവെങ്കിലും കോടതി പ്രതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.സമാനമായ കാരണം ചൂണ്ടിക്കാട്ടി മുൻപും നിഷാദിന് കോടതി പരോൾ അനുവദിച്ചിരുന്നു. കനത്ത സുരക്ഷാ നിബന്ധനകളോടെയാകും പരോൾ അനുവദിക്കുക. 2012 ഓഗസ്റ്റ് ഒന്നിനാണ്
കോട്ടയം: നടന്‍ പ്രേംകുമാറിന് നിയമസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണം ശക്തമായിരിക്കെ, അത്തരമൊരു ചര്‍ച്ച പാര്‍ട്ടി തലത്തില്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. പ്രേംകുമാറും നിയമസഭാ സീറ്റ് ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയപ്രവേശനത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാനാണ് താരം ലക്ഷ്യമിടുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസില്‍ ചേരുന്ന പ്രേംകുമാറിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താരപ്രചാരകനായി ഉപയോഗിക്കാനാണ് നേതൃത്വത്തിന്റെ പ്ലാന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ബോര്‍ഡ്-കോര്‍പ്പറേഷന്‍ തലത്തിലുള്ള ഏതെങ്കിലും പദവി നല്‍കാനാണ് നിലവിലെ ധാരണ.
കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാം കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കടവന്ത്രയിലെ ഓഫീസിലെത്തിയ താരം, കേസിലെ സത്യസന്ധമായ വിവരങ്ങള്‍ പുറത്തുവരണമെന്നും കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയില്‍ അമ്പത് വര്‍ഷമായി മുടങ്ങാതെ പോകുന്ന ആളാണ് താനെന്നും നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും ജയറാം പറഞ്ഞു.കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു ഭക്തന്‍ എന്ന നിലയിലുള്ള ബന്ധം മാത്രമേയുള്ളൂ. പോറ്റി വന്നപ്പോള്‍ ഭക്തന്‍ എന്ന നിലയില്‍
തിരുവനന്തപുരം: വിവാദമായ ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി. ഓഡിറ്റ് റിപ്പോര്‍ട്ട് നിലവിലുണ്ടെന്ന് സ്ഥിരീകരിച്ച ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, നിലവിലെ റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്തി 26-നകം ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങള്‍ക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണെന്നും പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലുകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിലും ആസ്തി റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും കാലതാമസമുണ്ടായി. ഓഡിറ്റര്‍
കൊച്ചി : നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം’ കേരള ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേകള്‍ നടത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ ഈ നീക്കം നിലവിലെ സാമ്പത്തിക നിയമങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും കോടതി വിലയിരുത്തി. ഔദ്യോഗിക സംവിധാനങ്ങളെ
എറണാകുളം: ചോറ്റാനിക്കരയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സംസാരിച്ചിരുന്ന കൊറിയൻ സുഹൃത്ത് യഥാർത്ഥത്തിൽ കൊറിയക്കാരനല്ലെന്നും, കുട്ടിയെ പരിചയമുള്ള ആരെങ്കിലും വ്യാജ പ്രൊഫൈലിലൂടെ സംസാരിച്ചതാകാമെന്നുമാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ.കഴിഞ്ഞ ജനുവരി 27-നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് താൻ ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് ‘കൊറിയൻ ബന്ധം’ ചർച്ചയായത്. കൊറിയൻ യുവാവുമായി പെൺകുട്ടി സംസാരിച്ചിരുന്നതിന്










