കോഴിക്കോട്: നഗരത്തിലെ വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ ജയലക്ഷ്മി സിൽക്സിൽ വീണ്ടും വൻ തീപിടിത്തമുണ്ടായി. ഷോറൂമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആദ്യം തീ കണ്ടെത്തിയത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നതോടെ ഷോറൂമിനുള്ളിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റ് നിലകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തീപിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ആധുനിക ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തിച്ചുവെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേരുന്നുണ്ട്.
കെട്ടിടത്തിനുള്ളിലെ തുണിത്തരങ്ങൾ കത്തിയതോടെ പ്രദേശമാകെ കറുത്ത പുകയാൽ മൂടിയിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നഗരമധ്യത്തിലെ തിരക്കേറിയ ഭാഗമായതിനാൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വൻതോതിലുള്ള വസ്ത്രശേഖരം കത്തിനശിച്ചതിനാൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ശ്വേത മേനോനെതിരെയുള്ള അശ്ലീലക്കേസ് ഹൈക്കോടതി റദ്ദാക്കി; സ്ത്രീശാക്തീകരണം എന്നാൽ സ്ത്രീകളെ വിശുദ്ധരാക്കലല്ലെന്ന് ഹൈക്കോടതി


ബിജെപിയെ ഭയന്ന് സിപിഎം; കോഴിക്കോട് മാത്രമല്ല, എല്ലാ ജില്ലകളിലും വോട്ട് ചോര്‍ച്ച; താഴേത്തട്ടില്‍ കടുത്ത ആശങ്ക





