തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സര്‍ജിക്കല്‍ ഐസിയുവിലാണ് സംഭവം. പുക പടര്‍ന്നതിനെത്തുടര്‍ന്ന് രോഗികളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ഐസിയുവിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. ചെങ്കല്‍ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
തീപിടിത്തമുണ്ടായപ്പോള്‍ ഐസിയുവില്‍ ഉണ്ടായിരുന്ന രോഗികളെയും തൊട്ടടുത്ത വാര്‍ഡുകളിലെ രോഗികളെയും അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പുക ഉയര്‍ന്നത് രോഗികള്ക്കിടയിലും കൂട്ടിരിപ്പുകാര്‍ക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ആരോഗ്യ വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശ്രീക്കുട്ടിക്ക് തുണയായി ‘ഔഷധി’; തുടർചികിത്സയ്ക്കായി നാളെ പഞ്ചകർമ്മ ആശുപത്രിയിലേക്ക് മാറ്റും; എല്ലാ ചെലവും ഏറ്റെടുക്കുമെന്ന് ശോഭനാ ജോർജ്





