തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കടൽ വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഹോട്ടലിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. മരിച്ചവരുടെ ശരീരത്തിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും ഇതേ ഭക്ഷണം കഴിച്ച മറ്റ് ഇരുന്നൂറോളം പേർക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, മരണകാരണം അലർജിയാകാനാണ് സാധ്യതയെന്നാണ് നിലവിലെ നിഗമനം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മിന്റെ സൈബര്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രൂപീകരിച്ച സോഷ്യല്‍ മീഡിയ ടീമില്‍ വന്‍ പൊട്ടിത്തെറി. വിഭാഗത്തിന്റെ ചുമതലയുള്ള എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീമില്‍ നിന്നും പടിയിറങ്ങി. ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാരായ കെ.വി. സുധാകരന്‍, കെ. മോഹന്‍ദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് നികേഷിനോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ടീം വിട്ടത്. പാര്‍ട്ടിക്കുള്ളില്‍ നികേഷ് കുമാറിന് ലഭിക്കുന്ന അമിത പ്രാധാന്യത്തിലും ഏകപക്ഷീയമായ തീരുമാനങ്ങളിലുമുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്നാണ് സൂചന.
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സൈബർ പ്രചാരണ വിഭാഗത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായതോടെ മുതിർന്ന മാധ്യമപ്രവർത്തകർ സംഘത്തിൽ നിന്നും പിന്മാറുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചത്. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലുമുള്ള അതൃപ്തിയാണ് ഈ രാജിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സിപിഐഎം അംഗങ്ങളുടെയും അനുഭാവികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ വേണ്ടത്ര ഫലപ്രദമല്ലെന്ന അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയനും
തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി എഡിജിപി എസ്. ശ്രീജിത്തിന്റെ നിയമപോരാട്ടം. തനിക്കെതിരെ യുട്യൂബ് ചാനലിലൂടെ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ വ്‌ലോഗര്‍ കെ.എം. ഷാജഹാനെതിരെ സിവില് കേസില്‍ അഞ്ച് ലക്ഷം രൂപ പിഴയും പലിശയും വിധി സമ്പാദിച്ച ശ്രീജിത്ത്, ഉയര്‍ന്നു വന്ന ആരോപണങ്ങളെല്ലാം പൊള്ളയാണെന്ന് കോടതിയില്‍ തെളിയിച്ചിരിക്കുകയാണ്. സിവില്‍ കേസിലെ ഈ വിധി വരാനിരിക്കുന്ന ക്രിമിനല്‍ കേസിലും ഷാജഹാന് വലിയ വിനയാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ എങ്കില്‍ ഷാജഹാന് ജയിലില്‍
കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രതിഛായ’യെക്കുറിച്ചുള്ള പ്രൊപ്പഗണ്ട ആരോപണങ്ങളിൽ വ്യക്തമായ മറുപടിയുമായി സംവിധായകൻ രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിലാണ് ചിത്രം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രചാരണത്തിന് വേണ്ടിയുള്ളതല്ലെന്ന് അദ്ദേഹം തുറന്നടിച്ചത്. കേരളത്തിലെ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ, പ്രഖ്യാപന സമയം മുതൽ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഇത്രയധികം രൂപ കടം വാങ്ങി ഒരു
കൊട്ടാരക്കര: ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന സിനിമ സോളാര്‍ വിഷയം കൈകാര്യം ചെയ്യുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സോളാര്‍ കേസിലും സജീവമാകുന്നു. സിനിമയിലെ രാഷ്ട്രീയ പരാമര്‍ശങ്ങളും കോടതിയിലെ തിരിച്ചടികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണായുധമാകുമെന്ന് കണ്ടാണ് കൊട്ടാരക്കര കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ ഹര്‍ജി നല്‍കിയത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നതിനിടെ സോളാര്‍ പ്രതിയുടെ കത്തില്‍ തിരുത്തല്‍
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കാനൊരുങ്ങുമ്പോഴും, സഹോദരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത മങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ എത്തുമെന്ന് ഏകദേശം ഉറപ്പായതോടെ, സഹോദരനെതിരെ മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കുടുംബാംഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് പത്മജയുടെ തീരുമാനം. പകരം കെ. കരുണാകരന്റെ തട്ടകമായ തൃശൂരില്‍ മത്സരിക്കാനാണ് പത്മജ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പത്മജ പിന്മാറുന്നതോടെ വട്ടിയൂര്‍ക്കാവില്‍ ശോഭാ സുരേന്ദ്രനോ അതോ മുന്‍ ഡിജിപി ആര്‍.
തിരുവനന്തപുരം: നവകേരള സര്‍വേക്ക് പിന്നിലെ ലക്ഷ്യം തുടര്‍ഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന ശബ്ദരേഖ പുറത്തായ സംഭവത്തില്‍ അന്വേഷണത്തിന് തീരുമാനം. അതീവ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഈ ചോര്‍ച്ചയെ കാണുന്നത്. ഔദ്യോഗിക യോഗത്തിലെ സംഭാഷണം ചോര്‍ന്ന സാഹചര്യം പരിശോധിക്കാനും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് നീക്കം. മന്ത്രി കെ. രാജന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അടച്ചിട്ട മുറിയിലെ യോഗവിവരങ്ങളാണ് പുറത്തുപോയത്. സര്‍വേയുടെ ജില്ലാതല നിര്‍വാഹക
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് പോലീസ് നാടകീയമായി പിന്മാറി. വകുപ്പുകൾ പിൻവലിച്ചാൽ കോടതിയെ സമീപിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി പരസ്യമായി നിലപാട് പ്രഖ്യാപിച്ചതോടെയാണ് പോലീസ് ഉന്നതർ പ്രതിരോധത്തിലായത്. പോലീസിനുള്ളിൽ തന്നെയുള്ള പ്രതിഷേധത്തെത്തുടർന്ന് മിഥുനെതിരായ കേസ് ലഘൂകരിക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ തൽക്കാലം തുടർനടപടികൾ വേണ്ടെന്ന നിലപാടിലേക്ക് സേന മാറിയിരിക്കുകയാണ്. മിഥുൻ റോയിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് സി.പി.എം ജില്ലാ
തിരുവനന്തപുരം: ശമ്പള പരിഷ്കരണവും തസ്തിക നിർണ്ണയവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം ഇന്ന് മുതൽ കൂടുതൽ ശക്തമാകും. അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് പുറമെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി ഡോക്ടർമാർ നിർത്തിവെക്കും. ഇതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയിലായി. കെജിഎംസിടിഎ (KGMCTA) നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. ഒപി ബഹിഷ്കരണം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ ഇന്ന് മുതൽ നടക്കില്ല.










