“ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?” അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ഭക്തരുടെ പേരിൽ നടക്കുന്നത് എന്ത്?

കൊച്ചി: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഇത്രയധികം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് ചോദിച്ച കോടതി, ഭക്തിയുടെ മറവിൽ സ്പോൺസർമാരുടെ മുഖം പ്രദർശിപ്പിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് രൂക്ഷമായി വിമർശിച്ചു. പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നത് നേരത്തെ തന്നെ തടഞ്ഞിട്ടുള്ളതാണെന്നും നിയമം ലംഘിച്ച് സ്ഥാപിച്ചവ എത്രയും വേഗം നീക്കം ചെയ്യണമെന്നും കോടതി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. അമിക്കസ് ക്യുറി സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്

ജഡ്ജി ഹണി എം. വര്‍ഗീസിന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം; നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടതിനാല്‍ ദീര്‍ഘകാലമായി എറണാകുളം പ്രിന്‍സിപ്പല്‍ കോടതി ജഡ്ജിയായി

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലം മാറ്റി. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഹണി എം. വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി ചുമതലയേൽക്കും. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി

കൊച്ചി: കേരളത്തെ പിടിച്ചുലച്ച മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥൻ തന്നെ നേരിട്ടെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തിരിക്കുന്നത്. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. പിന്നാക്ക

സർക്കാർ ബ്രാൻഡിക്ക് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു; പാലക്കാട് ഡിസ്റ്റിലറി ഉദ്ഘാടനം ഫെബ്രുവരി 21-ന്.

തിരുവനന്തപുരം: ജവാൻ റമ്മിന് ശേഷം കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ ബ്രാൻഡി മദ്യത്തിന് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടക്കുന്ന ഫെബ്രുവരി 21-ന് തന്നെ ബ്രാൻഡി നാമത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. തുടക്കത്തിൽ അര ലിറ്റർ ബോട്ടിലുകളിലാകും മലബാർ മിസ്റ്ററി വിപണിയിലെത്തുക. ജവാൻ റമ്മിനെപ്പോലെ തന്നെ സാധാരണക്കാർക്ക് താങ്ങാനാവുന്ന കുറഞ്ഞ നിരക്കിലാകും ഈ പുതിയ മദ്യവും ലഭ്യമാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. പ്രതിദിനം 1,08,000 ലിറ്റർ മദ്യം

കൈക്കൂലി ആരോപണം: എസ്ഐമാരെ വയർലെസ്സിലൂടെ സ്ഥലം മാറ്റി റൂറൽ എസ്പി; പോലീസ് സേനയിൽ അമർഷം

തിരുവനന്തപുരം : തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ സേനയിൽ അമർഷം .കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്ന 2 എസ്ഐ മാരെ വയർലെസ് സന്ദേശത്തിലൂടെ സ്ഥലംമാറ്റിയ ജില്ലാ പോലീസ് മേധാവി ജുവനപുടി മഹേഷിന്റെ നടപടിയാണ് അമർഷത്തിന് കാരണം. നെയ്യാറ്റിൻകര സബ്ഡിഷനിൽലുള്ള പൂവാർ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ബിനു ജസ്റ്റസ്,ജോസ് എന്നിവർക്കാണ് ഇന്ന് സ്ഥലംമാറ്റം ഉണ്ടായത്. ഇരുവരെയും രാവിലെ വയർലെസ് സന്ദേശത്തിലൂടെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റുകയായിരുന്നു. ആറ്റിങ്ങൽ സബ്ഡിവിഷനിലേക്കാണ് ഇരുവരെയും മാറ്റിയിട്ടുള്ളത്.ബിനു ജസ്റ്റസിനെ വെഞ്ഞാറമൂട്

ഡി.എം.കെ സഖ്യത്തിലേക്ക് പ്രേമലത വിജയകാന്ത് !, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായി പുതിയ നീക്കം

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ കൂടുമാറ്റത്തിനാണ് വേദിയൊരുങ്ങി . അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, നീണ്ട കാലത്തെ എ.ഐ.എ.ഡി.എം.കെ ബന്ധം ഉപേക്ഷിച്ച് ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രേമലത വിജയകാന്തും നടത്തിയ കൂടിക്കാഴ്ചയോടെ സഖ്യം ഔദ്യോഗികമായി. “ദ്രാവിഡ മോഡൽ ഭരണത്തിന്റെ തുടർച്ചയ്ക്കായി ഒരുമിച്ച് നീങ്ങാം” എന്ന പ്രേമലത വിജയകാന്തിന്റെ പ്രഖ്യാപനം സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വലിയ വിജയമായാണ് കാണപ്പെടുന്നത്. വിജയകാന്ത് ജീവിച്ചിരുന്നപ്പോൾ തന്നെ ഈ സഖ്യം പാർട്ടി പ്രവർത്തകർ ആഗ്രഹിച്ചിരുന്നതാണെന്ന്

പി.കെ. ശശി പുറത്തേക്ക്! കെടിഡിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ

തിരുവനന്തപുരം: കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ചെയർമാൻസ്ഥാനം പി കെ ശശി രാജിവച്ചു. സിപിഎമ്മിന്റെ മുൻ എംഎൽഎ യും പാർട്ടി അംഗവുമായ അദ്ദേഹം പാർട്ടി വിടുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മുമായി നല്ല ബന്ധത്തിലായിരുന്നില്ല പി കെ ശശി. എന്നാൽ ഷൊർണ്ണൂർ മുൻ എംഎൽഎ യായ അദ്ദേഹത്തെ കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ പാർട്ടി തയ്യാറായിരുന്നില്ല. പാർട്ടി നേരത്തെ ശശിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റി

പാലാ സീറ്റിൽ നിഷ ജോസ് കെ മാണി മത്സരിച്ചേക്കും , സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിനും തീരുമാനമെടുക്കുക പാർട്ടി ചെയർമാനെന്ന് വിശദീകരണം.

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ബലപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. നിഷാ ജോസ് കെ മാണി പൊതുരംഗത്ത് വരണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അതിൽ തെറ്റുപറയാനാകില്ലെന്നും അവർ മികച്ച രീതിയിൽ സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. നിഷ മത്സരിക്കുന്നതിനോട് തനിക്ക് എന്തിനാണ് എതിർപ്പെന്ന് ചോദിച്ച മന്ത്രി, സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി അന്തിമ നിലപാട് വ്യക്തമാക്കുമെന്നും

ഇത്തവണ തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ കെ.ബാബുവില്ല; സിപിഎമ്മിലെ കരുത്തനായ എം.സ്വരാജിനെ വരെ മുട്ടുകുത്തിച്ച ബാബുവിന് പകരക്കാരനെ തേടി കോണ്‍ഗ്രസ്

കൊച്ചി: കേരള രാഷ്ട്രീയത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബു സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബാബു തന്റെ തീരുമാനം അറിയിച്ചത്. പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളും വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തുറയുടെ ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത പേരാണ് കെ. ബാബുവിന്റേത്. 1991 മുതൽ തുടർച്ചയായി

അഖില്‍ മാരാര്‍ ട്വന്റി 20-യിലേക്ക്! കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും, സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ടു ; സാബു എം. ജേക്കബിന്റെ വമ്പന്‍ നീക്കം

കോട്ടയം: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രാഷ്ട്രീയത്തിലേക്ക്. സാബു എം. ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി 20 പാർട്ടിയിലാണ് അഖിൽ അംഗത്വമെടുക്കുന്നത്. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകും. ട്വന്റി 20-യുടെ ഭാഗമായിക്കൊണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കാനാണ് സാധ്യത തെളിയുന്നത്. കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെങ്കിലും സീറ്റ് കാര്യത്തിൽ ധാരണയാകാത്തതിനെത്തുടർന്നാണ് താരം ട്വന്റി 20-ലേക്ക് മാറാൻ തീരുമാനിച്ചത്. കൊട്ടാരക്കര സ്വദേശിയായ അഖിൽ താൻ