ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ കൂടുമാറ്റത്തിനാണ് വേദിയൊരുങ്ങി . അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, നീണ്ട കാലത്തെ എ.ഐ.എ.ഡി.എം.കെ ബന്ധം ഉപേക്ഷിച്ച് ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രേമലത വിജയകാന്തും നടത്തിയ കൂടിക്കാഴ്ചയോടെ സഖ്യം ഔദ്യോഗികമായി.
“ദ്രാവിഡ മോഡൽ ഭരണത്തിന്റെ തുടർച്ചയ്ക്കായി ഒരുമിച്ച് നീങ്ങാം” എന്ന പ്രേമലത വിജയകാന്തിന്റെ പ്രഖ്യാപനം സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വലിയ വിജയമായാണ് കാണപ്പെടുന്നത്. വിജയകാന്ത് ജീവിച്ചിരുന്നപ്പോൾ തന്നെ ഈ സഖ്യം പാർട്ടി പ്രവർത്തകർ ആഗ്രഹിച്ചിരുന്നതാണെന്ന് പ്രേമലത വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം 200-ലധികം സീറ്റുകൾ നേടുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ ജില്ലകളിൽ ഡി.എം.ഡി.കെയ്ക്കുള്ള സ്വാധീനം സഖ്യത്തിന് ഗുണകരമാകും.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡി.എം.കെയ്ക്ക് വിജയിക്കാൻ കഴിയാത്ത വിരുദ്ധാചലം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിജയകാന്തിന്റെ പാർട്ടിക്കുള്ള കരുത്ത് ഭരണമുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്നു.
പോസ്റ്റൽ ബാലറ്റ് വിവാദം: ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിലവിൽ സീറ്റുകളില്ലെങ്കിലും ഗ്രാമീണ മേഖലകളിൽ ഡി.എം.ഡി.കെയ്ക്കുള്ള വോട്ടുവിഹിതം എതിർപക്ഷത്തെ തകർക്കാൻ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.ഡി.എം.ഡി.കെയുടെ ഈ നീക്കത്തെ എ.ഐ.എ.ഡി.എം.കെ രൂക്ഷമായി പരിഹസിച്ചു. വിജയകാന്തിന്റെ ആത്മാവ് പ്രേമലതയ്ക്ക് മാപ്പ് നൽകില്ലെന്നായിരുന്നു എ.ഐ.എ.ഡി.എം.കെ നേതാവ് സെമ്മലൈയുടെ പ്രതികരണം.


ജെല്ലിക്കെട്ട് താരങ്ങള്‍ക്ക് ബംബര്‍ വാഗ്ദാനവുമായി സ്റ്റാലിന്; ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി! അത്യാധുനിക ചികിത്സാകേന്ദ്രവും വരുന്നു





