ചെന്നൈ : തമിഴ്നാടിന്റെ തനത് കായിക വിനോദമായ ജെല്ലിക്കെട്ടില്‍ മികവ് തെളിയിക്കുന്ന യുവാക്കള്‍ക്ക് വലിയ വാഗ്ദാനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കൂടുതല്‍ കാളകളെ മെരുക്കി വിജയികളാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മധുരയിലെ അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യവേയാണ് സ്റ്റാലിന് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ജെല്ലിക്കെട്ടിലൂടെ തമിഴ് പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കാനാണ് ഈ തീരുമാനം. വിജയികള്‍ക്ക് മൃഗസംരക്ഷണ വകുപ്പിലായിരിക്കും മുന്‍ഗണന നല്കി ജോലി നല്‍കുക.ജെല്ലിക്കെട്ട് കാളകളുടെ സംരക്ഷണത്തിനായി വിപുലമായ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.രണ്ട് കോടി രൂപ ചെലവില്‍ അളങ്കാനല്ലൂരില്‍ അത്യാധുനിക മൃഗചികിത്സാ കേന്ദ്രം സ്ഥാപിക്കും.
കാളകള്‍ക്ക് ശാസ്ത്രീയമായ പരിചരണവും നിലവാരമുള്ള ചികിത്സയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മധുരയുടെ സ്വത്വം ധീരതയാണെന്നും ജെല്ലിക്കെട്ട് തമിഴരുടെ അഭിമാനമാണെന്നും സ്റ്റാലിന് പറഞ്ഞു. കായികതാരങ്ങള്‍ക്കും ഉടമകള്‍ക്കും വലിയ പ്രോത്സാഹനമാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം നല്‍കുന്നത്.
ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ചു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവ്


മമതയെ കൈവിട്ട് ജനം : പശ്ചിമ ബംഗാൾ എൻ.ഡി.എക്കൊപ്പം





