ന്യൂഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്ന് ലോക്പോൾ സർവേ ഫലം. യുഡിഎഫിന് 81 മുതൽ 86 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് 51-59 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും എൻഡിഎ (NDA) പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവേ വ്യക്തമാക്കുന്നു.
ഫെബ്രുവരി 9 മുതൽ 24 വരെ 42,000 പേരിലായി നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്തു വന്നത് യുഡിഎഫിന് 43-45 ശതമാനവും എൽഡിഎഫിന് 39-41 ശതമാനവും ബിജെപിക്ക് 13-15 ശതമാനവും വോട്ട് ലഭിക്കാൻ സാധ്യതയുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള ആരോപണം, ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങൾ എന്നിവ എൽഡിഎഫിന്റെ പ്രതിച്ഛായയെ ബാധിച്ചു. ക്ഷേമപദ്ധതികളേക്കാൾ ഉപരിയായി സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനമനസ്സുകളിൽ സ്വാധീനം ചെലുത്തിയെന്ന് സർവേ പറയുന്നു.
മുടവന്മുകളില് ലാലിസം രാവിലെ എത്തി; പൃഥ്വിയും വോട്ട് ചെയ്തു; കേരളം വിധി എഴുതുമ്പോള്
മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെടും. പ്രത്യേകിച്ച് മധ്യകേരളത്തിലെ റബ്ബർ കർഷകരുടെ അതൃപ്തിയും മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളും യുഡിഎഫിന് ഗുണകരമാകും.
വടക്കൻ കേരളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തും (32-37 സീറ്റുകൾ).മധ്യ കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് ആധിപത്യം തുടരുമെന്നും പ്രവചനം.തെക്കൻ കേരളത്തിൽ എൽഡിഎഫിന് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന ഏക മേഖലയാണിത് (19-23 സീറ്റുകൾ). എങ്കിലും ഇവിടെയും യുഡിഎഫ് കരുത്താർജ്ജിക്കും.
ബിജെപിയെ സംബന്ധിച്ച് തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ മാത്രമേ മുന്നേറ്റത്തിന് സാധ്യതയുള്ളൂ. ദുർബലമായ പ്രാദേശിക നേതൃത്വം പാർട്ടിയുടെ വളർച്ചയ്ക്ക് തടസ്സമാണെന്നും ലോക്പോൾ വിലയിരുത്തുന്നു.


നേമം പിടിക്കാൻ ശബരീനാഥൻ! കോൺഗ്രസ് പ്രാഥമിക സ്ഥാനാർത്ഥി പട്ടികയായി!





