തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ നേമത്ത് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി തീരുമാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സണ്ണി ജോസഫും ശബരീനാഥനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. എൽ.ഡി.എഫിന് വേണ്ടി മന്ത്രി വി. ശിവൻകുട്ടിയും ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അണിനിരക്കുന്ന മണ്ഡലത്തിൽ ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്ന നേതൃത്വത്തിന്റെ വിലയിരുത്തലാണ് ശബരീനാഥനിലേക്ക് എത്തിയത്.
ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി 23 പേരുടെ പട്ടികയ്ക്കാണ് പ്രാഥമികമായി അംഗീകാരം നൽകിയത്.
നേമം: കെ.എസ്. ശബരീനാഥൻ , ചിറയിൻകീഴ്: മണ്ഡലം തിരിച്ചുപിടിക്കാൻ രമ്യ ഹരിദാസിനെ ഇറക്കും., പെരുമ്പാവൂർ: എൽദോസ് കുന്നപ്പള്ളി തന്നെ വീണ്ടും ജനവിധി തേടും., ഏറ്റുമാനൂർ: ജോസഫ് വാഴക്കനെ സ്ഥാനാർത്ഥിയാക്കാനാണ് നിലവിലെ തീരുമാനം.
നേമത്ത് ബിജെപിക്ക് പിന്തുണ; സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി; സുലോചനനെതിരെ നടപടി
നേമത്ത് പല മുതിർന്ന നേതാക്കളുടെ പേരുകളും ഉയർന്നു കേട്ടിരുന്നെങ്കിലും, ശാസ്ത്രീയമായ സർവ്വേകൾക്കും സ്ക്രീനിങ് നടപടികൾക്കും ശേഷമാണ് ശബരീനാഥന്റെ പേര് ഉറപ്പിച്ചത്. യുവാക്കൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് കോൺഗ്രസ് ഇത്തവണ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഹൈക്കമാൻഡ് ഉടൻ നടത്തുമെന്നാണ് സൂചന.


‘വി.ഡിയുടെ യാത്രയ്ക്ക് ഇ.ഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തരവകുപ്പ് ഒന്നുമറിഞ്ഞില്ല’: കൈമലര്ത്തി ചെന്നിത്തല; കോണ്ഗ്രസ്-ബിജെപി സംയുക്ത ഓപ്പറേഷനെന്ന് പി. ജയരാജന്





