തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു. അമ്പലത്തറ മുൻ കൗൺസിലർ കൂടിയായ സുലോചനനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുലോചനനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വി. ശിവൻകുട്ടിക്കെതിരെ സുലോചനൻ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ശിവൻകുട്ടി ജയിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നുമുള്ള സൂചനകളായിരുന്നു സംഭാഷണത്തിലുണ്ടായിരുന്നത്.
എൽഡിഎഫ് മുന്നണി മര്യാദകൾ ലംഘിച്ച് എതിർപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നത് പാർട്ടി ഗൗരവത്തോടെയാണ് കണ്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുലോചനന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പാർട്ടി വിലയിരുത്തി.മുന്നണി സംവിധാനത്തെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബിനോയ് വിശ്വം യോഗത്തിൽ വ്യക്തമാക്കി.


കടകംപള്ളി സുരേന്ദ്രനെതിരെ നീക്കവുമായി ഉണ്ണികൃഷ്ണൻ പോറ്റി!തനിക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
കവടിയാർ കൊട്ടാരത്തിലെ കവർച്ച: ആഭരണങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയോ? ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി ; ഫോൺ രേഖകൾ നിർണ്ണായകമാകും, യൂട്യൂബർമാരും നിരീക്ഷണത്തിൽ!





