കടകംപള്ളി സുരേന്ദ്രനെതിരെ നീക്കവുമായി ഉണ്ണികൃഷ്ണൻ പോറ്റി!തനിക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജാമ്യം ലഭിച്ച് താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഒരു കഴക്കൂട്ടം സ്വദേശിനി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി നൽകിയിരുന്നു. ഈ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലുണ്ടെന്നാണ് പോറ്റിയുടെ വാദം. തന്നെ നിരന്തരം കേസുകളിൽ കുടുക്കി തടവിലാക്കാൻ മുൻ മന്ത്രിയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.