തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സിപിഐയിൽ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും തിരുവനന്തപുരം നഗരസഭ അമ്പലത്തറ വാർഡ് മുൻ കൗൺസിലറുമായ
വിവി എസ് സുലോചനനെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു.
നേമം നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി മന്ത്രി വി ശിവൻകുട്ടിയെ പരാജയപ്പെടുത്തുന്നതിനു സുലോചനൻ എതിർ പാർട്ടിക്കാരുമായി ചേർന്നു പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിപിഐ ജില്ലാ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ സംബന്ധിച്ചിരുന്നു.
ബി ജെ പി യുടെ അമ്പലത്തറയിലെ പ്രാദേശിക നേതാക്കളുമായി സുലോചനൻ നടത്തിയ ഫോൺ സംസാരം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുലോചനനോട് വിശദീകരണം ചോദിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
You May Also Like
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എറണാകുളത്തെ പഴയ ഗൺമാനെ തേടിയെത്തി! വർഷങ്ങൾക്കിപ്പുറം അപൂർവ്വ കൂടിക്കാഴ്ച;
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എറണാകുളത്തെ പഴയ ഗൺമാനെ തേടിയെത്തി! വർഷങ്ങൾക്കിപ്പുറം അപൂർവ്വ കൂടിക്കാഴ്ച;
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം 14-ന്; ദര്‍ശനത്തിനായി ബാര്‍കോഡുളള പാസുകള്‍





