തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലക്ഷദീപം ജനുവരി 14-ന് നടക്കും. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ അവസാന ഘട്ടമായ ഏഴാം മുറയുടെ ജപം ഇന്നലെ ആരംഭിച്ചതോടെ അനന്തപുരി ലക്ഷദീപം ദര്ശിക്കാനായുളള കാത്തിരിപ്പിലാണ്.
ജനുവരി 14-ന് ലക്ഷദീപത്തോടുകൂടി മകരശീവേലി നടക്കും. വൈകിട്ട് 5 മണി മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. ലക്ഷദീപത്തിന്റെ ഭാഗമായുള്ള മാര്‍കഴി കളഭാഭിഷേകം ഇന്നു മുതല്‍ 14 വരെ നടക്കും.ജനുവരി 13-ന് ലക്ഷദീപത്തിന്റെ ട്രയല്‍ റണ്‍ നടക്കും. 15, 16 തീയതികളിലും ദീപാലങ്കാരം ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ടാകും.
തിരുവിതാംകൂര്‍ രാജവംശത്തിലെ സ്ഥാനികന് അകമ്പടി സേവിക്കുന്ന ശീവേലിയില്‍ ഭഗവാനെ പുഷ്പാലംകൃതമായ ഗരുഡവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. നവംബര്‍ 20-ന് ആരംഭിച്ച മുറജപത്തില്‍ ഇത്തവണ നാല് വേദങ്ങളും (ഋക്, യജുര്‍, സാമ, അഥര്‍വ്വ) ജപിക്കുന്നുണ്ട്.
ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലടി സന്ദർശനം: കർശന മാർഗനിർദേശങ്ങളുമായി സർവകലാശാല; കയ്യടിക്കും മൊബൈലിനും നിയന്ത്രണം
പ്രമുഖ വൈദികര്‍ക്കും സന്യാസിമാര്‍ക്കും പുറമെ ഹൈദരാബാദിലെ ചിന്നജീയര്‍ സ്വാമികളും ഇത്തവണ മുറജപത്തില്‍ പങ്കെടുക്കുന്നു എന്നത് പ്രത്യേകതയാണ്. പത്മതീര്‍ത്ഥക്കരയില്‍ വൈകിട്ട് 6 മുതല്‍ 7 വരെയാണ് ജലജപം നടക്കുന്നത്. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാര്‍കോഡിങ് ഉള്ള 15,000 പാസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്ത് ലക്ഷദീപ കാഴ്ചകള്‍ കാണുന്നതിനായി വലിയ സ്ക്രീനുകള്‍ സ്ഥാപിക്കും.


വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല; തിടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ





