പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് കനത്ത പിഴ. നിലവിൽ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി.പി. മണിയപ്പനാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 10,000 രൂപ പിഴ ചുമത്തിയത്. എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ നൽകിയ അപേക്ഷയിൽ മറുപടി നൽകാത്തതിനാണ് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ നടപടിയെടുത്തത്.
എരുമേലി സ്വദേശി പി.എച്ച്. റഷീദ് തന്റെ കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിൽ 22-നാണ് അപേക്ഷ നൽകിയത്. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് റഷീദ് വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ നടത്തിയ ഹിയറിംഗിൽ മണിയപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
തനിക്ക് സ്ഥലംമാറ്റം ലഭിച്ചതിനാലാണ് മറുപടി നൽകാൻ കഴിയാതിരുന്നത് എന്ന മണിയപ്പന്റെ വിശദീകരണം കമ്മീഷൻ തള്ളി. സ്ഥലംമാറ്റത്തിന് മുൻപും മറുപടി നൽകാൻ മതിയായ സമയം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിലവിലെ എരുമേലി സെക്രട്ടറി ബി. മഞ്ജുവിനോടും കമ്മീഷൻ വിശദീകരണം തേടിയിരുന്നു. ചുമതലയേറ്റ ശേഷം അവധിയിലാ യിരുന്നതിനാൽ മറുപടി നൽകാൻ വൈകിയെന്ന ഇവരുടെ മറുപടി കമ്മീഷൻ അംഗീകരിച്ചു.
പിഴത്തുക 30 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് മണിയപ്പന് നിർദ്ദേശം നൽകി. വീഴ്ച വരുത്തിയാൽ ശമ്പളത്തിൽ നിന്നോ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തോ തുക ഈടാക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
ഹിയറിംഗിൽ എരുമേലി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് റാഫി, പി.പി. മണിയപ്പൻ എന്നിവർ ഹാജരായിരുന്നു. വിവരാവകാശ നിയമത്തോടുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ അനുവദിക്കില്ലെന്ന കർശന മുന്നറിയിപ്പാണ് ഉത്തരവിലൂടെ കമ്മീഷൻ നൽകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പെരുവന്താനത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി





