തമിഴ് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു

ചെന്നൈ: എഐഎഡിഎംകെയെ വീണ്ടെടുക്കാനായി ‘ധർമയുദ്ധം’ പ്രഖ്യാപിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം  ഒടുവിൽ ചിരവൈരികളായ ഡിഎംകെ പാളയത്തിൽ. ഒപിഎസിനൊപ്പം മകൻ ആർ. രവീന്ദ്രനാഥും ഉസിലാംപട്ടി എംഎൽഎ അയ്യപ്പനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. എടപ്പാടി കെ. പളനിസാമിക്കെതിരായ പോരാട്ടത്തിൽ ഡിഎംകെയാണ് ശരിയായ വേദി എന്ന നിലപാടിലാണ് ഒപിഎസ് ഈ നിർണ്ണായക തീരുമാനമെടുത്തത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിപ്പിച്ച കാറിലാണ് ഒപിഎസ് സ്റ്റാലിനെ കാണാനെത്തിയത് എന്നത് ശ്രദ്ധേയമായി. ഏറെ നാളായി എഐഎഡിഎംകെയ്ക്ക് പുറത്തായിരുന്ന ഒപിഎസ്, ഇടക്കാലത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ ചേർന്നിരുന്നു. എന്നാൽ ബിജെപിയുമായുള്ള ബന്ധം വഷളായതിനും എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനും പിന്നാലെയാണ് അദ്ദേഹം ഡിഎംകെയിൽ അഭയം തേടിയത്. ഒപിഎസിനെ യാതൊരു കാരണവശാലും പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് എടപ്പാടി പളനിസാമി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

പാർട്ടിയെ ശത്രുക്കൾക്ക് പണയം വെച്ച ആളാണ് ഒപിഎസ് എന്നാണ് എടപ്പാടി പക്ഷത്തിന്റെ പ്രധാന ആരോപണം. തേനി മേഖലയ്ക്ക് പുറത്ത് ഒപിഎസിന് കാര്യമായ സ്വാധീനമില്ലെന്ന് എതിർ വിഭാഗം വാദിക്കുമ്പോഴും, മുതിർന്ന നേതാവിന്റെ ഈ കൂടുമാറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ നാടകീയ നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.