ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് ഇ.ഡി സമൻസ്; വിടാതെ പിന്തുടർന്ന് എസ് ഐ ടി യും ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയേക്കും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. തന്ത്രിക്കൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനും ഇ.ഡി സമൻസ് നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണോ നടന്നതെന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം, തന്ത്രിയുടെ പക്കലുള്ള രണ്ട് കോടി രൂപയുടെ നിക്ഷേപത്തിൽ ദുരൂഹതയുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) വാദം കോടതി തള്ളി.

ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ല!” സുപ്രീം കോടതി വിധിയെ തള്ളി ഡൊണാൾഡ് ട്രംപ്; പത്ത് ശതമാനം അധിക ചുങ്കം നടപ്പിലാക്കുമെന്ന് പ്രഖ്യാപനം.

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി നിലനിൽക്കെ, അത് വെല്ലുവിളിച്ച് വീണ്ടും ലോകരാജ്യങ്ങൾക്ക് മേൽ പത്ത് ശതമാനം അധിക ചുങ്കം (താരിഫ്) പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ഏകപക്ഷീയമായി തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന കോടതി ഉത്തരവിനെ ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ലെന്നും ഈ വിധി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു. തന്റെ നടപടിയെ അനുകൂലിക്കാത്ത കോടതി അംഗങ്ങൾ വിഡ്ഢികളാണെന്നും അവർ ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ കളിപ്പാവകളാണെന്നും ട്രംപ് തുറന്നടിച്ചു. തന്റെ സാമ്പത്തിക നയത്തെ

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബികയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത്‌ പോലീസ് . ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയെ പ്രതിയാക്കി പോലീസ് കേസെടുത്തു. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാംവിധം അശ്രദ്ധമായി പ്രവർത്തിച്ചു എന്ന കുറ്റത്തിനാണ് അമ്പലപ്പുഴ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉഷാ ജോസഫിന്റെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഡോ. ലളിതാംബികയെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളതെങ്കിലും, അന്വേഷണത്തിന്റെ ഭാഗമായി ശസ്ത്രക്രിയയിൽ പങ്കെടുത്ത കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഡോ.

മലപ്പുറം ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ ലോറി മറിഞ്ഞുണ്ടായ അപകടം; സെയിൽസ്മാൻ മുസ്തഫയുടെ മൃതദേഹം കാബിനിൽ നിന്നും പുറത്തെടുത്തു!

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ സെയിൽസ്മാൻ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് മൃതദേഹം പുറത്തെടുക്കാനായത്. ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ ലോറി പൂർണ്ണമായും തകർന്ന നിലയിലാണ്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി ക്വാറിയിലെ വലിയ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ നൽകുന്ന

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു;ഉഷാ ജോസഫിന് നാളെ നിർണ്ണായക ശസ്ത്രക്രിയ!

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്ക് സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നാണ് സൂചന. അതേസമയം, ചികിത്സാ പിഴവിന് ഇരയായ

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ‘മലർ’ ചത്തു; അന്ത്യം പ്രായാധിക്യത്തെത്തുടർന്നുള്ള അവശത മൂലം.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സന്ദർശകരുടെ പ്രധാന ആകർഷണമായിരുന്ന മലർ എന്ന 17 വയസ്സുള്ള പെൺ വെള്ളക്കടുവ ചത്തു. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകളെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മലറിനെ പ്രദർശനക്കൂട്ടിൽ നിന്നും മാറ്റി പ്രത്യേക പരിചരണത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. 2014-ൽ ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നാണ് മലറിനെയും ശ്രാവൺ എന്ന ആൺ വെള്ളക്കടുവയെയും തിരുവനന്തപുരത്ത് എത്തിച്ചത്. മൃഗശാല അധികൃതരുടെയും സന്ദർശകരുടെയും ഏറെ പ്രിയപ്പെട്ട മൃഗമായിരുന്നു മലർ. പ്രായമായ മൃഗങ്ങൾക്കായി നൽകിവരുന്ന പ്രത്യേക ജെറിയാട്രിക് കെയർ ചികിത്സയിലായിരുന്നു മലർ

എല്‍.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ വെബ്സൈറ്റ് വിവാദത്തില്‍; വിമര്‍ശനത്തിന് പിന്നാലെ ആര്യാടന്‍ മുഹമ്മദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങള്‍ മാറ്റി

യു.ഡി.എഫ് സർക്കാരിനെ ലക്ഷ്യമിട്ട് എൽ.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ എന്ന വെബ്‌സൈറ്റ് വിവാദത്തിൽ. അന്തരിച്ച നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ സൈറ്റിൽ തിരുത്തൽ വരുത്തിയിരിക്കുകയാണ് എൽ.ഡി.എഫ്.  യു.ഡി.എഫ് ഭരണകാലത്തെ അഴിമതികൾ വിവരിക്കുന്ന പേജുകളിൽ നിന്ന് അന്തരിച്ച നേതാക്കളായ ആര്യാടൻ മുഹമ്മദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങൾ എൽ.ഡി.എഫ് നീക്കം ചെയ്തു. മരിച്ചവരെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്നാണിത്.  ‘ഓർമ്മകൾ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യു.ഡി.എഫ് കാലം’ എന്ന

വിവാഹവാഗ്ദാനം നൽകി പീഡനം; ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ യദു ഗിരീഷ് അറസ്റ്റിൽ.

തൃശ്ശൂർ: സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗപ്പെടുത്തി യുവതികളെ പീഡനത്തിനിരയാക്കിയ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ പോലീസിന്റെ പിടിയിലായി. തൃശ്ശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷാണ് (38) അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ തുടങ്ങിയ അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിൽ ഏകദേശം 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളുമായി പരിചയം സ്ഥാപിക്കുകയും പിന്നീട് സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കുകയുമാണ് ഇയാളുടെ രീതി. വിശ്വാസം നേടിയെടുത്ത ശേഷം വിവാഹവാഗ്ദാനം നൽകി

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് തിരിച്ചടി ; താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കരാർ-ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്  ഹൈക്കോടതിയില്‍ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ നടത്തിയ ഈ വിപുലമായ സ്ഥിരപ്പെടുത്തൽ നടപടികൾ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്.  10 വർഷത്തിലധികം സേവനകാലയളവുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് സമാനമായ കേസിൽ (2025-ൽ) സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായി സ്ഥിരപ്പെടുത്തലുകൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ

ബിജെപിയുമായി സഖ്യമില്ലെന്ന് ടിവികെ; വിജയ്‌ക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം.

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴക വെട്രി കഴകം  ജനറൽ സെക്രട്ടറി അരുൺ രാജ് ആവർത്തിച്ചു. പാർട്ടി അധ്യക്ഷൻ നടൻ വിജയ്‌ക്ക് മേൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചുവെന്നും അരുൺ രാജ് വ്യക്തമാക്കി. ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും സിബിഐ അന്വേഷണവും വിജയ്‌യെ സമ്മർദ്ദത്തിലാക്കി ബിജെപി പാളയത്തിലെത്തിക്കാൻ ഉപയോഗിച്ചുവെന്നും എന്നാൽ വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ താരം ഉറച്ചുനിൽക്കുകയാണെന്നും ടിവികെ നേതൃത്വം വെളിപ്പെടുത്തി. മാമല്ലപുരത്തെ പാർട്ടി