വിവാഹവാഗ്ദാനം നൽകി പീഡനം; ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ യദു ഗിരീഷ് അറസ്റ്റിൽ.

തൃശ്ശൂർ: സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗപ്പെടുത്തി യുവതികളെ പീഡനത്തിനിരയാക്കിയ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ പോലീസിന്റെ പിടിയിലായി. തൃശ്ശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷാണ് (38) അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ തുടങ്ങിയ അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിൽ ഏകദേശം 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളുമായി പരിചയം സ്ഥാപിക്കുകയും പിന്നീട് സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കുകയുമാണ് ഇയാളുടെ രീതി. വിശ്വാസം നേടിയെടുത്ത ശേഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു പതിവ്. നിലവിൽ ലഭിച്ച മൂന്ന് പരാതികളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതൽ ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരം കുറ്റകൃത്യങ്ങൾക്കായി ഇയാൾ എങ്ങനെയാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ലൈംഗിക പീഡനത്തിന് പുറമെ ക്രൂരമായ ബ്ലാക്ക് മെയിലിംഗും ഇയാൾ നടത്തിയതായി പോലീസ് വെളിപ്പെടുത്തി. യുവതികളുടെ നഗ്നവീഡിയോകൾ രഹസ്യമായി ചിത്രീകരിക്കുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ചിലർ ധൈര്യപൂർവ്വം രംഗത്തെത്തിയതോടെയാണ് നാടിനെ നടുക്കിയ പീഡന പരമ്പര പുറംലോകമറിഞ്ഞത്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.