തിരുവനന്തപുരം ചെങ്കോട്ടുകോണം സ്‌കൂളിൽ വൻ തീപ്പിടിത്തം; നാല് സ്‌കൂൾ ബസുകൾ കത്തിയമർന്നു

തിരുവനന്തപുരം: ചെങ്കോട്ടുകോണം തുണ്ടത്തിൽ  സ്‌കൂൾ വളപ്പിൽ പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ നാല് സ്‌കൂൾ ബസുകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സംഭവം. സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സേനയെത്തി ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുലർച്ചെയായതിനാൽ സ്കൂളിൽ കുട്ടികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും

“നെഞ്ചത്ത് കൈവെച്ച് പറയാം, അതിനപ്പുറം മറ്റൊരു മോഹമില്ല!” ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയാണ് ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയാണെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രിസ്ഥാനത്തേക്കാൾ ഉപരിയായി 365 ദിവസവും ഗുരുവായൂരപ്പന്റെ സന്നിധിയിൽ ആധികാരികമായി പ്രവർത്തിക്കാൻ സാധിക്കുന്ന പദവിയാണ് താൻ മോഹിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തന്റെ ഈ ആഗ്രഹത്തെ ആരും പുച്ഛത്തോടെ കാണരുതെന്നും മതപരമായ കാരണങ്ങൾ പറഞ്ഞ് തന്നെ വേട്ടയാടരുതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്ന തന്നെ എന്തിനാണ് ചിലർ ആക്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിൽ ഇനിയും

ട്രംപിന്റെ റിസോർട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറിയ തോക്കുധാരിയെ വധിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോ റിസോർട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. പാം ബീച്ചിലെ അതീവ സുരക്ഷാ മേഖലയിൽ പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്. കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രംപ് സാധാരണയായി വാരാന്ത്യങ്ങൾ ചെലവഴിക്കാൻ എത്തുന്ന ഇടമാണ് മാർ-എ-ലാഗോ

ശ്രീകുമാറിനെ വെറുതെ വിട്ടതും തെളിവില്ലെന്ന് പറഞ്ഞ്; അതേ ന്യായത്തില്‍ തന്ത്രിക്ക് ജാമ്യം കൊടുത്തപ്പോള്‍ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ ‘ഇരട്ടനീതി’ ആരോപണം ശക്തം

Sabarimala-Gold-Scam

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലന്‍സ് കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (ടകഠ) ഹൈക്കോടതിയെ സമീപിക്കുന്നു. ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, ഇതേ കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന് അനുകൂലമായ കോടതി നിരീക്ഷണങ്ങളില്‍ അപ്പീല്‍ നല്‍കാത്ത സര്‍ക്കാര്‍, തന്ത്രിക്കെതിരെ മാത്രം വാശിയോടെ നീങ്ങുന്നത് രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണം ശക്തമാകുകയാണ്. ജാമ്യം അനുവദിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് (കേസിലെ

എന്റെ മക്കൾ എങ്ങനെ തലയുയർത്തി നടക്കും?” കാസർഗോഡിനെ കണ്ണീരിലാഴ്ത്തി ജസീലയുടെ അവസാന വീഡിയോ;മോഷണാരോപണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കപ്പെട്ടതിൽ മനംനൊന്ത് കാസർഗോഡ് നാലത്തടുക്ക സ്വദേശിനി ജസീല (24) ജീവനൊടുക്കി. എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജീവനൊടുക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്നും അപമാനം സഹിക്കാനാവില്ലെന്നും വ്യക്തമാക്കി ജസീല ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും, പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. അയൽവാസിയായ യുവാവും കുടുംബവും ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണാരോപണത്തെത്തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ ക്രൂരമായ മാനസിക പീഡനം നേരിട്ടതായി

പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ തർക്കം; ട്രാവൻകൂർ മാളിൽ സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐക്കാർ മർദ്ദിച്ച സംഭവത്തിലെ പ്രമേയം ഒരു വിഭാഗം എതിർത്തു.

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തെച്ചൊല്ലി വൻ വാക്കുതർക്കം. നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തിയത്. ഇതോടെ സമ്മേളനം തർക്കത്തിൽ കലാശിച്ചു. നേരത്തെ സിറ്റി സമ്മേളനത്തിലും സമാനമായ രീതിയിൽ വാക്കേറ്റം ഉണ്ടായിരുന്നു. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടെ ശംഖുമുഖത്തുണ്ടായ തർക്കത്തിന്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാമ്പിലെ സി.പി.ഒ മിഥുൻ

ശബരിമല വീണ്ടും കത്തുന്നു! തന്ത്രിയെ കുടുക്കിയത് ‘വന്‍തോക്കുകളെ’ രക്ഷിക്കാന്‍; പിണറായിയെ വെട്ടിലാക്കാനുള്ള യുഡിഎഫ് വജ്രായുധം ശബരിമല തന്നെ

തിരുവനന്തപുരം: കേരളം വീണ്ടുമൊരു ശബരിമല പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണോ? അതെ എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പടയൊരുക്കം സൂചിപ്പിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ 41 ദിവസം ജയിലിലടച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന രൂക്ഷമായ ആരോപണവുമായി കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രംഗത്തെത്തിയത് ഇതന്റെ തുടക്കമാണ്. തന്ത്രിയെ ബലിയാടാക്കി സി.പി.എം മന്ത്രിമാരെയും വന്‍തോക്കുകളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കഥ എഴുതിയതെന്ന് ചെന്നിത്തല തുറന്നടിച്ചു. ‘ശബരിമല വീണ്ടും ഒരു രാഷ്ട്രീയ അഗ്‌നിപര്‍വ്വതമാവുകയാണ്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന്

പ്രേമചന്ദ്രന്റെ ‘പുത്രവാത്സല്യത്തിന്’ അസീസിന്റെ പൂട്ടിടല്‍; ആര്‍ എസ് പിയില്‍ ‘അച്ഛന്‍-മകന്‍-അസീസ്’ പോര് മുറുകുന്നു; ഷിബു ബേബി ജോണ്‍ മൗനത്തിലും

കൊല്ലം: ആര്‍എസ്പി എന്ന തറവാട്ടില്‍ ഇപ്പോള്‍ പുകയുന്നത് വെറും കനലല്ല, വന്‍ പൊട്ടിത്തെറിക്കുള്ള വെടിമരുന്നാണ്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക്കിനെ ഇരവിപുരത്ത് വാഴിക്കാന്‍ നടന്ന നീക്കങ്ങള്‍ക്ക് തടയിട്ട് പാര്‍ട്ടിയുടെ താത്കാലിക അമരക്കാരന്‍ എ.എ. അസീസ് രംഗത്തെത്തിയതോടെ പോര് മുറുകി. ഈ വിഷയത്തില്‍ ഷിബു ബേബി ജോണ്‍ മൗനത്തിലാണ്. ‘ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത്’ എന്ന അസീസിന്റെ ഒറ്റവാക്കില്‍ പ്രേമചന്ദ്രന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് കൊല്ലം കാണുന്നത്. മകനെ പരിഗണിക്കേണ്ടതില്ലെന്ന് പ്രേമചന്ദ്രന്‍ പുറമെ പറയുമ്പോഴും, അണിയറയില്‍

വണ്ടാനം ചികിത്സാപ്പിഴവ്: ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; പ്രതിപ്പട്ടികയില്‍ മാറ്റം വരുത്തി പൊലീസ്; ഡോ. ഷാഹിദയെ പ്രതിചേര്‍ക്കും; ഡോ ലളിതാംബികയെ ഒഴിവാക്കും

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. ആശുപത്രിയിലെ ജീവനക്കാരുടെ കുറവും പ്രോട്ടോക്കോള്‍ പാലിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ച സിസ്റ്റത്തിലെ പിഴവുമാണ് സംഭവത്തിന് കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കൈമാറും. ശസ്ത്രക്രിയ സമയത്തെ സര്‍ജന്‍സ് നോട്ട് കൃത്യമാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കിടെ ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടര്‍ സ്‌ക്രബ് നഴ്‌സിനോട് ചോദിച്ചിരുന്നു. ഉപകരണങ്ങള്‍ കൃത്യമാണെന്ന

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ വ്യോമാക്രമണം; ഭീകരതാവളങ്ങൾ തകർത്തതായി അവകാശവാദം, നിരവധി സാധാരണക്കാർ മരിച്ചതായി റിപോർട്ടുകൾ

ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരതാവളങ്ങൾ ലക്ഷ്യം വച്ച് പാകിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചയോടെയായിരുന്നു പാകിസ്ഥാൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കം. തെഹ്‌രീക് താലിബാൻ പാകിസ്ഥാൻ (TTP), ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടനകളുടെ ഏഴോളം താവളങ്ങൾ തകർത്തതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതൗല്ല തരാർ എക്സിലൂടെ (X) അറിയിച്ചു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷൻ എന്നാണ് പാകിസ്ഥാൻ ഇതിനെ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ പക്തിക, നംഗർഹാർ പ്രവിശ്യകളിലാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് ടോളോ