തിരുവനന്തപുരം പാപ്പനംകോട്ട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം പൊങ്കാല സാരി വാങ്ങി മടങ്ങുമ്പോൾ

തിരുവനന്തപുരം: റോഡപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാദ്യം. തിരുവനന്തപുരം കാലടിയിൽ ഈസി വാക്ക് എന്നപേരിൽ ടെക്സ്റ്റയിൽ ഷോപ്പ് നടത്തിയിരുന്ന കരമന എസ്‌ എം ആർ വി സ്കൂളിന് സമീപം ശിവശക്തി നഗറിൽ “ദേവികൃപ” യിൽ ബിജി (53) യ്ക്കാണ് പാപ്പനംകോട് വച്ചുണ്ടായ വാഹനാപകടത്തിൽ ദാരുണ അന്ത്യമുണ്ടായത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഉടുക്കാൻ സാരി എടുക്കാനായി ബാലരാമപുരം കൈത്തറിയിൽ പോയി സാരി വാങ്ങി മടങ്ങി വരുമ്പോൾ ഓവർടേക്കു ചെയ്ത കെ എസ്‌ ആർ ടി സി ബസ്  ബിജി യുടെ

“ആരോഗ്യരംഗം തകർന്നു എന്ന് വരുത്തിത്തീർക്കുന്നത് ആർക്ക് വേണ്ടി?” യൂത്ത് കോൺഗ്രസ് സമരത്തിന് പിന്നിൽ വൻ ലോബി? ഗുരുതര ആരോപണവുമായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിന്റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ സംബന്ധിച്ച വാർത്തകളും പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ആരോഗ്യരംഗം തകർന്നെന്ന് വരുത്തിത്തീർക്കുന്നത് സ്വകാര്യ കുത്തകകളുടെ ആവശ്യമാണെന്നും, പാവപ്പെട്ടവർ ആശ്രയിക്കുന്ന ഈ മേഖലയെ ആർക്കും അടിയറവ് വെക്കാൻ സർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നടത്തുന്നത് സ്വകാര്യ ആശുപത്രി കുത്തകകൾക്ക് വേണ്ടിയുള്ള സമരമാണെന്ന് മന്ത്രി ആരോപിച്ചു. സ്വകാര്യ ആശുപത്രികളിലെ വീഴ്ചകൾ ആരെങ്കിലും

രാഹുൽ മാങ്കുട്ടത്തിൽ കുരുക്കിലേക്ക് ? പരാതിക്കാരിയെ വാട്സ്ആപ്പിൽ വിളിച്ചു; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം

തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരെ ചുമത്തിയ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. കേസ്സിലെ പരാതിക്കാരിയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ പാടില്ലെന്ന കർശനമായ ജാമ്യവ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ഈ മാസം 17-ന് രാഹുൽ തന്നെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടുവെന്ന് പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. പരാതിക്കാരി നൽകിയ പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ഫെബ്രുവരി 28-ന് രാഹുൽ മാങ്കുട്ടത്തിലോ

സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ‘ചോർത്തി’! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ; ഹൈക്കോടതിയിൽ ഹർജി

​കൊച്ചി: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെ  ഹൈക്കോടതിയിൽ ഹർജി. ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതാവകാശത്തിന്റെ  ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം കെ.ടി.എം. കോളേജിലെ അസോസിയറ്റ് പ്രൊഫസർ ഡോ. Pറഷീദ് അഹമ്മദ്,തിരുവനന്തപുരം സെക്രട്ടറിയറ്റിലെ ക്ലെറിക്കൽ അസിസ്റ്റന്റ് കെ എം അനിൽകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. സ്പാർക്ക്  ഡാറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു എന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.​ സർക്കാർ ജീവനക്കാരുടെ ശമ്പളം, സേവന

പൊലീസ് പടയില്‍ വന്‍ അഴിച്ചുപണി; സംസ്ഥാനത്ത് 400-ലധികം സി.ഐമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പൂര്‍ണ്ണ പട്ടിക അറിയാം..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിനിടെ കേരളാ പൊലീസില്‍വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 406 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അടിയന്തരമായി മാറ്റിപ്രതിഷ്ഠിച്ചത്. തലസ്ഥാന നഗരി മുതല്‍ കാസര്‍കോട് വരെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇതോടെ പുതിയ ‘സാരഥി’മാരെത്തും. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വര്‍ഷങ്ങളായി ഒരേ താവളത്തില്‍ തുടരുന്നവരേയും സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നവരേയും പുകച്ചുപുറത്തുചാടിക്കുക എന്ന തന്ത്രമാണ് ഇതിന്

സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; വി.പി. ജോയ് അധ്യക്ഷൻ

additional secretariat employes

തിരുവനന്തപുരം:സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠി ച്ച് റിപ്പോര്‍ട്ട്  സമര്‍പ്പിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായി  ശമ്പള പരിഷ്കരണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചു. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ ആണിത്.  സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി

ഗുരുവായൂര്‍ നിയമനം: റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതിയുടെ ‘ബ്രേക്ക്’; അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതി; വെള്ളാനയായ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇല്ലാതാകുമോ? സുപ്രീംകോടതി തീരുമാനം അതിനിര്‍ണ്ണായകം

ന്യൂഡല്‍ഹി/കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിവന്ന നിയമന നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇതോടെ നിയമന നടപടികള്‍ നിര്‍ത്തിവെക്കുന്നതായി ബോര്‍ഡ് കോടതിയെ അറിയിച്ചു. റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഭരണഘടനാപരമായ സാധുതയെത്തന്നെ ബാധിക്കുന്ന നിയമപോരാട്ടങ്ങള്‍ക്കാണ് ഇതോടെ കളമൊരുങ്ങുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് അധികാരമില്ലെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഈ കേസില്‍

വന്‍ ദുരന്തമായി കോഴിക്കോട് കോര്‍പ്പറേഷന്റെ അനാസ്ഥ; വലിയങ്ങാടിയില്‍ തകര്‍ന്നു വീണത് 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ്; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; റംസാന്‍ വ്രതം; വീട്ടിലേക്ക് മടങ്ങാനിരുന്നവരെ തേടിയെത്തിയ മരണം

കോഴിക്കോട്: പൊളിച്ചുമാറ്റേണ്ട കെട്ടിടം ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ച വലിയങ്ങാടിയില്‍ വന്‍ ദുരന്തമായി മാറി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് വിശ്രമിക്കുകയായിരുന്ന മൂന്ന് ചുമട്ടുതൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു. കിണാശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനോദ് എന്ന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റാനിരുന്നതാണ്. കെട്ടിടം ഒഴിയാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ചില വ്യാപാരികള്‍

സൈബര്‍ ആക്രമണം രൂക്ഷം ; ഷഹനാസിന്റെ പരാതി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്! രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം:സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് എം എ ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മേൽ നടപടികൾക്കായി പരാതി സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൈമാറിയിട്ടുണ്ട്.കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷഹനാസ്. എഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധേയയായ ഷഹനാസ് മാക് ബെത്ത് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നു എന്നാണ് ഷഹനാസിന്റെ പരാതിയിൽ

തുടർച്ചയായ അപകടങ്ങൾ: മുപ്പതോളം തേജസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേന നിലത്തിറക്കി; സാങ്കേതിക പരിശോധന കർശനമാക്കും.

ന്യൂഡൽഹി: സാങ്കേതിക തകരാറുകളെത്തുടർന്ന് അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശീയ യുദ്ധവിമാനമായ ‘തേജസ്’ ലൈറ്റ് വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന താൽക്കാലികമായി നിലത്തിറക്കി. സേനയുടെ പക്കലുള്ള മുപ്പതോളം സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങൾ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഫെബ്രുവരി ഏഴാം തീയതി നടന്ന ഏറ്റവും പുതിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമസേനയുടെ ഈ നിർണ്ണായക നീക്കം. പരിശീലന പറക്കലിന് ശേഷം റൺവേയിൽ തിരിച്ചിറങ്ങുന്നതിനിടെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് വിമാനം തെന്നിമാറുകയായിരുന്നു. അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയെങ്കിലും വിമാനത്തിന്റെ എയർഫ്രെയിമിന് ഗുരുതരമായ