തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരെ ചുമത്തിയ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. കേസ്സിലെ പരാതിക്കാരിയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ പാടില്ലെന്ന കർശനമായ ജാമ്യവ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ഈ മാസം 17-ന് രാഹുൽ തന്നെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടുവെന്ന് പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി.
പരാതിക്കാരി നൽകിയ പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ഫെബ്രുവരി 28-ന് രാഹുൽ മാങ്കുട്ടത്തിലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. കോടതി നിശ്ചയിച്ച നിബന്ധനകളുടെ ലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ രാഹുലിന്റെ ജാമ്യം റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
നേരത്തെയും സമാനമായ കേസുകളിൽ നിയമനടപടികൾ നേരിട്ടിട്ടുള്ള രാഹുൽ മാങ്കുട്ടത്തിലിന് പുതിയ നീക്കം രാഷ്ട്രീയമായും നിയമപരമായും വലിയ തിരിച്ചടിയാണ്. വാട്സ്ആപ്പ് കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. .
മെസ്സി കേരളത്തെ ചതിച്ചു, പണം വാങ്ങി വരാതിരുന്നത് വഞ്ചന; അർജന്റീന ടീം വരില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ


‘കേരളത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി വരും! സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ കുടുങ്ങും . കേരളത്തെ കാവിയണിക്കാന്‍ മിഷന് 2026 പ്രഖ്യാപിച്ച് അമിത് ഷാ





