തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി നൽകാൻ അദ്ദേഹം വീണ്ടും സമയം തേടി. ഇന്ന് മറുപടി നൽകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും കൂടുതൽ സമയം വേണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് മറുപടി നൽകാൻ അദ്ദേഹം സമയം നീട്ടി ചോദിക്കുന്നത്. കേസ് മാർച്ച് 10-ന് കോടതി വീണ്ടും പരിഗണിക്കും.
സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന കർശന ഉപാധിയോടെയാണ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, രാഹുൽ തന്നെ വാട്സ്ആപ്പിൽ വിളിച്ചുവെന്ന് യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ഈ നടപടി ഗൗരവകരമായ ജാമ്യലംഘനമാണെന്നും അതിനാൽ ജാമ്യം റദ്ദാക്കി രാഹുലിനെ കസ്റ്റഡിയിൽ എടുക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിനോടകം രണ്ട് പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കേസിലും സമാനമായ അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് രണ്ടാമത്തെ പരാതിയിലും നിയമക്കുരുക്ക് മുറുകുന്നത്. മാർച്ച് 10-ന് രാഹുൽ നൽകുന്ന വിശദീകരണം കേസിൽ നിർണ്ണായകമാകും.
തിരുവനന്തപുരം പാപ്പനംകോട്ട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം പൊങ്കാല സാരി വാങ്ങി മടങ്ങുമ്പോൾ


ഭരണം പോയതോടെ തെരുവില്‍ ഇറങ്ങി എസ്.എഫ്.ഐ; നീറ്റ് ക്രമക്കേടില്‍ കേരളമാകെ ‘പ്രതിഷേധക്കടല്‍’





