തിരുവനന്തപുരം: റോഡപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാദ്യം. തിരുവനന്തപുരം കാലടിയിൽ ഈസി വാക്ക് എന്നപേരിൽ ടെക്സ്റ്റയിൽ ഷോപ്പ് നടത്തിയിരുന്ന കരമന എസ് എം ആർ വി സ്കൂളിന് സമീപം ശിവശക്തി നഗറിൽ “ദേവികൃപ” യിൽ ബിജി (53) യ്ക്കാണ് പാപ്പനംകോട് വച്ചുണ്ടായ വാഹനാപകടത്തിൽ ദാരുണ അന്ത്യമുണ്ടായത്.
ആറ്റുകാൽ പൊങ്കാലയ്ക്ക് ഉടുക്കാൻ സാരി എടുക്കാനായി ബാലരാമപുരം കൈത്തറിയിൽ പോയി സാരി വാങ്ങി മടങ്ങി വരുമ്പോൾ ഓവർടേക്കു ചെയ്ത കെ എസ് ആർ ടി സി ബസ് ബിജി യുടെ സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.
സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുക ആയിരുന്നു ബിജി. സ്കൂട്ടർ ഓടിച്ചിരുന്ന അയൽവാസിയും സുഹൃത്തുമായ രാജി യ്ക്കു നിസാര പരിക്കുകൾ പറ്റി. ഉടനെ തന്നെ ഇതുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ബിജിയെ രക്ഷിക്കാൻ സാധിച്ചില്ല.
ഭർത്താവ് ബിജു നാരായണൻ വിദേശത്താണ്. മകൻ ദേവ ദേവൻ യൂ കെ യിൽ വിദ്യാർത്ഥി. മകൾ കല്യാണി അമ്പലത്തറ നാഷണൽ കോളേജിൽ ബി ബി എ വിദ്യാർത്ഥിനിയാണ്. സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച തൈക്കാട് ശാന്തി കവാടത്തിൽ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു. തീപിടുത്തം: മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു. തീപിടുത്തം: മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു







