കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ കനത്ത തിരിച്ചടി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി.
പോലീസിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് രഞ്ജിത്തിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുന്നത്.
പീഡനം നടന്നതായി പറയപ്പെടുന്ന സിനിമാസെറ്റിലും കാരവാനിലും രഞ്ജിത്തിനെ എത്തിച്ചു തെളി വെടുപ്പ് നടത്തും. ലൈംഗികശേഷി തെളിയിക്കുന്നതിനായുള്ള വൈദ്യ പരിശോധനയും ഉണ്ടാകും.
ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ജാമ്യത്തിനായി രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഈ അവസരത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്ന പ്രോസിക്യുഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രശസ്തനും പ്രമുഖനുമായതിനാൽ തെളിവുകൾ യഥാസമയം ശേഖരിക്കേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻവാദം കോടതി അതേപടി അംഗീകരിച്ചു. തെളിവ് ശേഖരണത്തിന് ശേഷം കോടതിയിൽ തിരികെ ഹാജരാക്കിയ ശേഷമായിരിക്കും ഇനി രഞ്ജിത്ത് ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയമസഭ നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ ; ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ കത്തിന് മറുപടി നല്‍കില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ല




