പത്തനംതിട്ട: മൂന്നാം പീഡനക്കേസിലും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ചയാണ് (ജനുവരി 28) കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്.
കാനഡയിൽ സ്ഥിരതാമസമാക്കിയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ 18 ദിവസം നീണ്ടുനിന്ന ജയിൽവാസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങും.
തിരുവല്ലയിലെ ഒരു ഹോട്ടലിൽ വെച്ച് 2024-ൽ പീഡിപ്പിച്ചു എന്നതായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പിന്നീട് ഉണ്ടായ ചില വ്യക്തിപരമായ പ്രശ്നങ്ങളാണ് പരാതിക്ക് പിന്നിലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്നതിനായി വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. മൂന്നാമത്തെ കേസിലും കൂടി ജാമ്യം ലഭിച്ചതോടെ എം.എൽ.എയ്ക്ക് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടത് സംഘടനകൾ. കോടതി വിധിയെ തുടർന്ന് വൻ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.


കെസി വേണുഗോപാല്‍ മുഖ്യന്ത്രിയാകും… രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി…. വിഡി സതീശന് ധനാകാര്യമന്ത്രി; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; പാര്‍ട്ടിയും ഭരണവും കെസി നിയന്ത്രിക്കും; കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ ഇങ്ങനെ; അല്ലെങ്കില്‍ മുഖ്യനെ ലീഗ് തീരുമാനിക്കും
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് അമേരിക്കന്‍ ഭരണകൂടത്തെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ നടുക്കി; വാഷിംഗ്ടണ്‍ വീണ്ടും മുള്‍മുനയില്‍; വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിയൊച്ച, ട്രംപിനെ സുരക്ഷിതനായി ഒഴിപ്പിച്ചു; അമേരിക്കന്‍ പ്രസിഡന്റിന് നേരെ വധശ്രമം





