മലപ്പുറം: ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെ ഫുട്ബോൾ ആരാധകരെ വഞ്ചിച്ചുവെന്ന ഗുരുതര ആരോപണവുമായി കായികമന്ത്രിയും തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. അബ്ദുറഹിമാൻ. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് കരാർ ഒപ്പിടുകയും പണം കൈപ്പറ്റുകയും ചെയ്ത ശേഷം അവർ വരാതിരുന്നത് ചതിയാണെന്ന് മന്ത്രി തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർജന്റീന ടീമിനെ കൊണ്ടുവരാനായി 16,000 മില്ല്യൺ ഡോളറാണ് സ്പോൺസർമാർ ചെലവാക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തി. “ഇത് സർക്കാരിന്റെ പണമല്ല, സ്പോൺസർമാരുടെ പണമാണ് നഷ്ടമായത്. കേരള സർക്കാർ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കരാറിൽ ഒപ്പിട്ട ശേഷം ടീം വരാതിരുന്നത് അവരുടെ ഭാഗത്തെ വലിയ വീഴ്ചയാണ്. ഇതിൽ സർക്കാരിന് പങ്കില്ല,” മന്ത്രി വ്യക്തമാക്കി.
2024 സെപ്റ്റംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുമെന്ന് വി. അബ്ദുറഹിമാൻ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് പല തവണ തീയതികൾ മാറ്റിപ്പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷം ഈ വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം.സ്പോൺസർമാർക്ക് നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരഞ്ഞെടുപ്പ് ഫലത്തെ ഈ വിവാദം എങ്ങനെ ബാധിക്കുമെന്നാണ് മലപ്പുറം ഉറ്റുനോക്കുന്നത്.
ട്രോളന്മാര്ക്ക് എഎ റഹീം എം.പിയുടെ മറുപടി ‘എന്റെ ഇംഗ്ലീഷിലല്ല, മനുഷ്യരുടെ സങ്കടങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്


പൗരത്വ നിയമത്തിന് കേരളത്തിന്റെ മറുപടി! നിങ്ങൾ മലയാളി ആണെന്ന് തെളിയിക്കാൻ ഇനി ‘നേറ്റിവിറ്റി കാർഡ്’; വിപ്ലവകരമായ ബില്ലുമായി പിണറായി സർക്കാർ





