കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവും വിമർശനവുമായി നടൻ സലീം കുമാർ. പറവൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന തന്റെ ആഗ്രഹം സലീം കുമാർ തുറന്നുപറഞ്ഞത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ എൽഡിഎഫ് പൂഴ്ത്തിവെച്ചിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്ന് താരം പറഞ്ഞു. റിപ്പോർട്ടിലെ പ്രതികൾ ഉന്നത സ്ഥാനത്തിരിക്കുന്ന മാർക്സിസ്റ്റുകാരായതിനാലാണ് സർക്കാർ ഇത് പുറത്തുവിടാത്തതെന്നും സിപിഐഎമ്മിൽ ‘സർവ്വത്ര പീഡകരാണെന്നും’ സലീം കുമാർ ആരോപിച്ചു.
മുഖ്യമന്ത്രി ലോകത്തില്ലാത്ത ‘തള്ളുമായി’ നടക്കുകയാണെന്ന് സലീം കുമാർ പരിഹസിച്ചു. കേരളം കണ്ടിട്ട് അമേരിക്കയെപ്പോലെയുണ്ടെന്ന് പറഞ്ഞ ഒരു വിദേശമലയാളിയെക്കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആ പയ്യനെ അന്വേഷിച്ചുപോയ തനിക്ക് അവൻ ഊളംപാറ മാനസികാശുപത്രിയിലാണെന്ന മറുപടിയാണ് കിട്ടിയതെന്ന താരത്തിന്റെ തമാശ സദസ്സിൽ വലിയ ചിരി പടർത്തി.കേരളത്തിൽ ലയണൽ മെസ്സി വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനത്തെ താരം പരിഹസിച്ചു. “മെസ്സി ഇന്ത്യയിലെ പലയിടത്തും വന്നിട്ടും കേരളത്തിൽ വരാത്തത് എന്താണെന്ന് ഞാൻ ചോദിച്ചു. അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ടവർ തന്റെ എട്ട് ബലോൻ ദ് ഓർവെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ എന്നാണ് മെസ്സി ചോദിച്ചത്” – സലീം കുമാർ പറഞ്ഞു. എൽഡിഎഫ് അല്ലാതെ മറ്റാരും ഇങ്ങനെയൊന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. തോമസ് ഐസക്കിന്റെ വിദ്യാഭ്യാസ യോഗ്യതയെയും കലാകാരന്മാരെ ‘കോമാളികൾ’ എന്ന് വിളിച്ചതിനെയും വിമർശിച്ച താരം, ഐസക്കിന്റെ ഡോക്ടറേറ്റ് ‘കയറുപിരിയിലെ തരികിടകൾ’ എന്ന വിഷയത്തിലാണോ എന്ന് സംശയമുണ്ടെന്നും പറഞ്ഞു.പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന തന്റെ ശിഷ്യൻ രമേഷ് പിഷാരടി വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സലീം കുമാർ ഉറപ്പിച്ചു പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളം കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഇല്ല ; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും ‘ഷോ’ ആയി മാറിയെന്ന് വിമര്‍ശനം





