“പോലീസ് ഓഫീസറായ എനിക്ക് പോലും നീതി കിട്ടിയില്ല”; കേരളത്തിൽ സ്ത്രീ സുരക്ഷയില്ലെന്ന് ആർ. ശ്രീലേഖ! ലൗ ജിഹാദ് ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സർക്കാർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നും ആരോപിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് നടന്ന സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾ. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെ സ്വന്തം അനുഭവങ്ങൾ കൂടി പങ്കുവെച്ചായിരുന്നു ശ്രീലേഖയുടെ പ്രസംഗം. “ഉന്നത പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഇവിടെ നിന്നും ഒരു സഹായവും ലഭിച്ചില്ല. ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി കിട്ടാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ദൈവവിശ്വാസമില്ലാത്ത ഒരു സർക്കാരും മന്ത്രിമാരും ഭരിക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഒരു പ്രാധാന്യവും ലഭിക്കില്ല,” ശ്രീലേഖ പറഞ്ഞു.

പോലീസിൽ അമിതമായ രാഷ്ട്രീയ സ്വാധീനം നിലനിൽക്കുന്നതാണ് സ്ത്രീകളുടെ സുരക്ഷ ഇല്ലാതാകാൻ കാരണമെന്ന് അവർ ആരോപിച്ചു. കേരളത്തിലെ സ്ത്രീകൾക്ക് ഉന്നമനമുണ്ടാകണമെങ്കിൽ ഭരണം മാറണമെന്നും എൻഡിഎ അധികാരത്തിൽ വന്നാൽ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളൂ എന്നും അവർ അവകാശപ്പെട്ടു. എൻഡിഎ വന്നാൽ അതിനനുസരിച്ച് നിയമങ്ങളും പോലീസും മാറുമെന്നും സമൂഹത്തിൽ നീതി നടപ്പിലാകുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.