തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ; മന്ത്രിമാരുടെ പത്രസമ്മേളനം തടസ്സപ്പെടുത്തി ചക്കപ്രശ്നവുമായി യുവതിയുടെ പ്രതിഷേധം

തൃശ്ശൂർ: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര വാർത്താ സമ്മേളനത്തിനായി മന്ത്രിമാർ ഒത്തുചേർന്ന തൃശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ. ചർച്ചാവിഷയം അതീവ ഗൗരവകരമായ ദുരന്തമാണെന്നിരിക്കെ, അയൽവാസിയുടെ വീട്ടിലെ ‘ചക്ക’ പറമ്പിൽ വീഴുന്നതിനെ ചൊല്ലിയുള്ള പരാതിയുമായി യുവതി മന്ത്രിമാർക്ക് മുന്നിലെത്തി പത്രസമ്മേളനം തടസ്സപ്പെടുത്തി.

മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സംബന്ധിച്ച വാർത്താ സമ്മേളനത്തിന് തയ്യാറെടുക്കുമ്പോഴാണ് യുവതി പിആർ ചേമ്പറിലേക്ക് കടന്നുവന്നത്. പത്രസമ്മേളനം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് യുവതി മന്ത്രിമാർക്ക് മുന്നിൽ നിലയുറപ്പിച്ചത്.

അയൽവാസിയുടെ വീട്ടിലെ ചക്ക തന്റെ പറമ്പിൽ വീഴുന്നതിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സദസ്സിലുണ്ടായിരുന്നവർക്ക് മുന്നിൽ വെച്ച് യുവതി മന്ത്രിമാരോട് തർക്കിക്കുകയും ചെയ്തു.”മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ” എന്ന് യുവതി മന്ത്രിമാരോട് പരാതികൾക്ക് പരിഹാരം കാണാമെന്ന് മന്ത്രി ആർ. ബിന്ദു ഉറപ്പുനൽകിയെങ്കിലും, പത്രസമ്മേളനം കഴിഞ്ഞിട്ട് സംസാരിക്കാമെന്ന നിർദ്ദേശത്തിന് മുന്നിലും യുവതി വഴങ്ങിയില്ല. ഹാളിൽ നിന്ന് പുറത്തുപോകാൻ അവർ തയ്യാറായില്ല.

വെടിക്കെട്ട് ദുരന്തം പോലൊരു വലിയ വിഷയത്തിൽ മന്ത്രിമാർ ചർച്ച നടത്താനിരിക്കെയാണ്, അപ്രതീക്ഷിതമായി ഇത്തരമൊരു പരാതിയുമായി യുവതി എത്തിയത്. തുടർന്ന് ഒടുവിൽ വനിതാ പോലീസെത്തി യുവതിയെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മന്ത്രിമാർക്ക് പത്രസമ്മേളനം തുടരാൻ സാധിച്ചത്. കളക്ടറേറ്റിൽ എത്തിയ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും വലിയ അമ്പരപ്പോടെയാണ് ഈ സംഭവത്തെ നോക്കിക്കണ്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.