തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും സര്‍ക്കാരിനും സിപിഎമ്മിനും ആശങ്ക ഒഴിയുന്നില്ല. ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന്റെ പക്കലുള്ള ചില നിര്‍ണായക ചിത്രങ്ങള്‍ പുറത്തു വന്നാല്‍ അത് സര്‍ക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നത്. ഈ ചിത്രങ്ങള്‍ പുറത്തുവിടില്ലെന്ന് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെങ്കിലും സിപിഎം നേതൃത്വത്തിന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമില്ല.
വാളകത്തെ വീട്ടില്‍ നിന്ന് ബിന്ദു മേനോന് പകര്‍ത്തിയ ചില ചിത്രങ്ങളാണ് ചര്‍ച്ചാവിഷയം. ഇവ പുറത്തുപോയാല്‍ രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഗണേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ ഇനി പരസ്യമാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ ബാലഗോപാല്‍ കരുതല്‍ എടുക്കും. ബിന്ദു മേനോനുമായി നിരന്തരം സംസാരിക്കാനും പ്രശ്നങ്ങള്‍ വഷളാകാതെ നോക്കാനുമാണ് ഇദ്ദേഹത്തോടുള്ള നിര്‍ദ്ദേശം. തന്റെ മകളോട് ഉള്‍പ്പെടെ ബിന്ദു മേനോന് പരാതികള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ക്കശമായ നിലപാട് എടുത്തത്. മന്ത്രിസഭായോഗത്തിന് മുന്‍പ് പ്രശ്നങ്ങള്‍ തീര്‍ക്കണമെന്ന് ഗണേഷിന് അന്ത്യശാസനം നല്‍കിയതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്.
തിങ്കളാഴ്ച രാത്രിയോടെ ഇടനിലക്കാര്‍ മുഖേനയാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നത്. കേരള കോണ്‍ഗ്രസ് (ബി) ഭാരവാഹി കൂടിയായ ബാലഗോപാല്‍ ഇടപെട്ടാണ് ബിന്ദു മേനോന്റെ സഹോദരിയും ആയി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയത്. തനിക്ക് പറ്റിയ തെറ്റുകള്‍ ഗണേഷ് കുമാര്‍ തുറന്ന് സമ്മതിച്ചതോടെ ബിന്ദു മേനോന് അയഞ്ഞു. ഇന്നലെ രാവിലെ ഗണേഷിനെ സ്നേഹിക്കുന്നുവെന്നും പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നും ബിന്ദു മേനോന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വിശദീകരിച്ചത് ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്.
ഇന്നലെ മന്ത്രിസഭായോഗത്തില്‍ വൈകിയെത്തിയ ഗണേഷ് കുമാര്‍ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തന്റെ നിലപാട് വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങള്‍ മാത്രമായിരുന്നുവെന്നും നിയമപരമായ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇനി ആരോപണങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതോടെ സിപിഐ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് അടുത്ത അജണ്ടയിലേക്ക് കടക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ ഇത്തരമൊരു വിവാദം ഒഴിവായി കിട്ടിയത് ഇടതുമുന്നണിക്ക് വലിയ ആശ്വാസമാണ്. വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരുന്നതോടെ കൂടുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തെ നടുക്കിയ സി.ഇ.ടി ക്യാമ്പസ് ദുരന്തത്തിന് ഇന്ന് 24 വയസ്സ്! അമിതാ ശങ്കര്‍ ഇന്നും ഒരു നോവുന്ന ഓര്‍മ്മ; ക്യാമ്പസിലെ അമിതവേഗത കവര്‍ന്നെടുത്ത 19 കാരിയുടെ ജീവിതം





