തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാല്‍ നടത്തിയ അസാധാരണ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാല്‍. ഗുരുവായൂര്‍ ആറാട്ട് ചടങ്ങുകള്‍ക്ക് പിന്നാലെ പാലക്കാട്ടെ ബിന്ദു മേനോന്റെ വീട്ടിലെത്തിയ ബാലഗോപാല്‍ നടത്തിയ ഇടപെടലുകളാണ് മന്ത്രിയുടെ കുടുംബജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും കടുത്ത പ്രതിസന്ധിക്ക് വിരാമമിട്ടത്.
ബാലഗോപാലിന്റെ ഫോണിലൂടെ ബിന്ദു മേനോനുമായി സംസാരിച്ച ഗണേഷ് കുമാര്‍, തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളില്‍ മാപ്പുപറയുകയും ‘എനിക്ക് നീയും നിനക്ക് ഞാനും മാത്രമേയുള്ളൂ’ എന്ന് വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ വിവാഹമോചന നീക്കങ്ങളില്‍ നിന്ന് ബിന്ദു മേനോന് പിന്മാറുകയും പ്രശ്നം കുടുംബപരമായി ഒത്തുതീര്പ്പാകുകയുമായിരുന്നു. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇടതുമുന്നണിയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. രാജി ആവശ്യപ്പെടണമെന്ന നിലപാടിലേക്ക് ഘടകകക്ഷികള്‍ എത്തുന്നതിനിടെയാണ് നാടകീയമായ ഈ ഒത്തുതീര്‍പ്പ്.
തന്റെ കൈവശം ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്ന് ബിന്ദു മേനോന് നേരത്തെ വെളിപ്പെടുത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാറിന് ആശ്വാസത്തോടെ പങ്കെടുക്കാം. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച വിവരം ഗണേഷ് ഔദ്യോഗികമായി അറിയിക്കും. ഇതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള സാധ്യതകള്‍ക്ക് അന്ത്യമായി.
ഗണേഷ് കുമാറിന്റെ ഉറ്റസുഹൃത്തും കേരള കോണ്‍ഗ്രസ് ബി ട്രഷററുമായ ബാലഗോപാലിന്റെ ഇടപെടല്‍ പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഗണേഷിന്റെ വിശ്വസ്തനായ ബാലഗോപാലിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടെയാണ് ഈ നിര്‍ണ്ണായക മധ്യസ്ഥത. കുടുംബപ്രശ്നം രാഷ്ട്രീയമായി ആയുധമാക്കാന്‍ ഒരുങ്ങിയ പ്രതിപക്ഷത്തിനും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും ഒത്തുതീര്‍പ്പോടെ മറുപടി നല്കാന് ഗണേഷിനായി. വിവാദങ്ങള്‍ അസ്തമിച്ചതോടെ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഗണേഷ് കുമാറിന് ഇനി നിയമപരമോ രാഷ്ട്രീയമോ ആയ തടസ്സങ്ങളില്ലെന്ന് കേരള കോണ്‍ഗ്രസ് ബി വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ പോക്സോ കേസ്. കേസെടുത്തത് മ്യൂസിയം പോലീസ്





