ഗണേഷിന് ‘ഗെറ്റ് ഔട്ട്’ അടിക്കാന്‍ പിണറായി! പഴയ തെറ്റ് ആവര്‍ത്തിച്ചു; തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നാറ്റിച്ചു; സിപിഐ കട്ടക്കലിപ്പില്‍; മന്ത്രിസ്ഥാനം തെറിക്കാന്‍ മണിക്കൂറുകള്‍ മാത്രം? മന്ത്രി ഗണേഷ് കുമാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: പഴയ പടിയിറക്കം ആവര്‍ത്തിക്കാന്‍ ഗണേഷ് കുമാറിന് ഇനി അധിക സമയം വേണ്ടിവരില്ലെന്ന് സൂചന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ഗാര്‍ഹിക പീഡന – വഴിവിട്ട ബന്ധ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടക്കലിപ്പിലാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം നാറിനാണംകെട്ട വിവാദങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇടത് മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ. ഗണേഷിന്റെ വിടുവായത്തവും സ്വഭാവദൂഷ്യവും സര്‍ക്കാരിനെ മൊത്തത്തില്‍ പ്രതിക്കൂട്ടിലാക്കിയതോടെ, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ ശക്തമായി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന് സമാനമായ രീതിയില്‍ ‘500 പ്രണയം’ എന്ന ഗണേഷിന്റെ വാദത്തെ സിപിഐ പുച്ഛിച്ചു തള്ളുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പുലര്‍ത്തേണ്ട സാമാന്യ ജാഗ്രത പോലും മന്ത്രി കാട്ടിയില്ലെന്നും, ഇത് മുന്നണിക്ക് വലിയ തിരിച്ചടിയാകുമെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു. മുമ്പ് ഗാര്‍ഹിക പീഡന പരാതിയില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഗണേഷ്, ഒരടി പോലും മുന്നോട്ട് പോയിട്ടില്ലെന്നും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. ഗണേഷിനെ ഇനിയും സംരക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടിലാണ് സിപിഐ.
ബിന്ദു മേനോന്‍ നേരിട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ വിളിച്ച് സങ്കടം പറഞ്ഞതോടെ സംഗതി ഗൗരവകരമായി. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിച്ച ക്രൂരതകളും മന്ത്രിയുടെ വീട്ടിലെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഗുണ്ടായിസവും ബിന്ദു വിശദീകരിച്ചിട്ടുണ്ട്. ഇതോടെയാണ് പിണറായി വിജയന്‍ നിലപാട് കടുപ്പിച്ചത്. ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇത്തരം വ്യക്തിപരമായ വിവാദങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നു. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് ജനരോഷത്തിന് കാരണമാകുമെന്ന് സി.പി.എമ്മും വിലയിരുത്തുന്നുണ്ട്.
ഭര്‍ത്താവിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നുമാണ് ബിന്ദു മേനോന്റെ വെളിപ്പെടുത്തല്‍. ഈ തെളിവ് പുറത്തു വന്നാല്‍ ഗണേഷിന് പൊതുസമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ലെന്ന് ബിന്ദു പറയുന്നു. ഈ ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ മന്ത്രിയുടെ ഗുണ്ടകള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ജീവനും കൊണ്ട് ഓടേണ്ടി വന്നുവെന്നും അവര്‍ പറയുമ്പോള്‍, കേവലം കുടുംബപ്രശ്‌നം എന്ന നിലയില്‍ ഇതിനെ തള്ളിക്കളയാന്‍ സര്‍ക്കാരിന് സാധിക്കില്ല.
112-ല്‍ വിളിച്ച് സഹായം തേടിയിട്ടും മന്ത്രിയുടെ വസതിയിലെത്തിയ പിങ്ക് പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്ന ആരോപണം ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നു. മന്ത്രിക്കെതിരെ ബിന്ദു മേനോന്‍ നിയമപരമായ നടപടിക്ക് താല്പര്യപ്പെടുന്നില്ലെങ്കിലും, സര്‍ക്കാരിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുകയാണ്. ദൈവത്തിന്റെ കോടതിക്ക് വിടുന്നുവെന്ന് ബിന്ദു പറയുമ്പോഴും, പിണറായിയുടെ കോടതി ഗണേഷിന് പടിയിറക്കത്തിനുള്ള വിധി എഴുതിക്കഴിഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.